LiveTV

Live

Kerala

അറുപതിനാലാം വയസില്‍ മകള്‍ക്കൊപ്പം ഒരു കന്നിവോട്ട്

ആദ്യം വോട്ടര്‍ പട്ടികയില്‍ പേരുണ്ടായിരുന്നെങ്കിലും വിദേശത്തായിരുന്നതിനാല്‍ വോട്ട് ചെയ്യാന്‍ സാധിച്ചില്ല. പിന്നീട് വോട്ടര്‍ പട്ടികയില്‍ നിന്നും പേരും നീക്കം ചെയ്തു

അറുപതിനാലാം വയസില്‍ മകള്‍ക്കൊപ്പം ഒരു കന്നിവോട്ട്

പതിനെട്ട് വയസ്സ് കഴിഞ്ഞാല്‍ പിന്നെ കന്നിവോട്ട് ചെയ്യാം. എന്നാല്‍ അറുപത്തിനാലാം വയസ്സില്‍ കന്നിവോട്ട് ചെയ്യാന്‍ കാത്തിരിക്കുകയാണ് നാദാപുരം സ്വദേശി രാജൻ. രാജന്‍ കന്നിവോട്ടിനൊരുങ്ങുമ്പോള്‍ ഒപ്പം കന്നിവോട്ട് ചെയ്യാന്‍ മകള്‍ കൂടിയുണ്ട്. ജീവിക്കാനായി 1977ല് പ്രവാസ ജീവിതം തെരഞ്ഞെടുത്തതാണ് രാജന്‍. അന്ന് വയസ് 20.പ്രാരാബ്ധങ്ങള്‍ നീണ്ടപ്പോള്‍ പ്രവാസ ജീവിതവും നീണ്ടു.

ആദ്യം വോട്ടര്‍ പട്ടികയില്‍ പേരുണ്ടായിരുന്നെങ്കിലും വിദേശത്തായിരുന്നതിനാല്‍ വോട്ട് ചെയ്യാന്‍ സാധിച്ചില്ല. പിന്നീട് വോട്ടര്‍ പട്ടികയില്‍ നിന്നും പേരും നീക്കം ചെയ്തു. പ്രവാസ ജീവിതമൊക്കെ അവസാനിപ്പിച്ച് ഒരു ഫാന്‍സി കടയും തുടങ്ങി.ഇക്കുറി ഏതായാലും വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ത്തിട്ടുണ്ട്. എം.ബി.എ വിദ്യാര്‍ത്ഥിയായ മകള്‍ അശ്വനിക്കും ഇത് കന്നി വോട്ടാണ്.കന്നിവോട്ടറായ അച്ഛനൊപ്പം കന്നി വോട്ട് ചെയ്യാന്‍ പോകുന്നതിന്‍റെ സന്തോഷത്തിലാണ് അശ്വനിയും