LiveTV

Live

Kerala

വി.കെ ഇബ്രാഹിം കുഞ്ഞിന്‍റെ ആരോഗ്യനില പ്രത്യേക മെഡിക്കല്‍ സംഘം പരിശോധിച്ചു

കോടതി നിർദ്ദേശപ്രകാരം രൂപീകരിച്ച പ്രത്യേക മെഡിക്കൽ സംഘമാണ് പരിശോധന നടത്തിയത്

വി.കെ ഇബ്രാഹിം കുഞ്ഞിന്‍റെ ആരോഗ്യനില പ്രത്യേക മെഡിക്കല്‍ സംഘം പരിശോധിച്ചു

പാലാരിവട്ടം പാലം അഴിമതി കേസിൽ അറസ്റ്റിലായ വി.കെ ഇബ്രാഹിം കുഞ്ഞിന്‍റെ ആരോഗ്യനില പ്രത്യേക മെഡിക്കൽ സംഘം പരിശോധിച്ചു. കോടതി നിർദ്ദേശപ്രകാരം രൂപീകരിച്ച പ്രത്യേക മെഡിക്കൽ സംഘമാണ് പരിശോധന നടത്തിയത്. രണ്ടരമണിക്കൂര്‍ നീണ്ടു നിന്ന പരിശോധനയുടെ റിപ്പോർട്ട് രണ്ട് ദിവസത്തിനുള്ളില്‍ മെഡിക്കല്‍ ബോര്‍ഡ് കോടതിക്ക് കൈമാറും

എറണാകുളം ജനറൽ ആശുപത്രി സൂപ്രണ്ട് അനിതയുടെ നേതൃത്വത്തിൽ ആറ് വിദഗ്ധ ഡോക്ടർമാരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്. രാവിലെ 11 മണിയോടെയാണ് മെഡിക്കൽ സംഘം ഇബ്രാഹിംകുഞ്ഞ് ചികിത്സയിൽ ഇരിക്കുന്ന കൊച്ചി മരടിലെ സ്വകാര്യ ആശുപത്രിയിലെത്തിയത്.ജനറൽ മെഡിസിൻ,കാർഡിയോളജി,പൾമണോളജി, ഓങ്കോളജി,സൈക്കോളജി എന്നീ വിഭാഗത്തിലെ ഡോക്ടർമാരാണ് പരിശോധന നടത്തിയത്. ഇബ്രാഹിം കുഞ്ഞിൻറെ ശാരീരിക മാനസിക ആരോഗ്യമാണ് സംഘം പരിശോധിച്ചത്.

നിലവിൽ ഇബ്രാഹിം കുഞ്ഞിനെ മറ്റ് ആശുപത്രികളിലേക്ക് കൊണ്ടുപോകാൻ കഴിയില്ലെന്നാണ് സ്വകാര്യ ആശുപത്രിയിലെ ഡോക്ടർമാർ വിജിലൻസിനെ അറിയിച്ചിരുന്നത്. ഇതിന്‍റെ അടിസ്ഥാനത്തിൽ ആയിരുന്നു മെഡിക്കൽ സംഘം രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് വിജിലൻസ് കോടതിയെ സമീപിച്ചതും കോടതി ഉത്തരവിട്ടതും. ഇരുപത്തി നാലാം തീയതിക്ക് മുൻപ് വിശദമായ മെഡിക്കൽ റിപ്പോർട്ട് തയ്യാറാക്കി സമർപ്പിക്കണമെന്നാണ് മൂവാറ്റുപുഴ വിജിലൻസ് കോടതി എറണാകുളം ഡി.എം.ഒയോഡ് നേരത്തെ നിർദ്ദേശിച്ചിരുന്നത്. ഈ റിപ്പോർട്ട് പരിശോധിച്ച ശേഷമേ കസ്റ്റഡി അപേക്ഷയിലും ജാമ്യാപേക്ഷയും കോടതി വിധി പറയുകയുള്ളു.