LiveTV

Live

Kerala

'ബാര്‍ കോഴക്കേസ് എഴുതിത്തള്ളാന്‍ താന്‍ നിര്‍ദ്ദേശിച്ചിട്ടില്ല' വെളിപ്പെടുത്തലുമായി വിന്‍സണ്‍ എം പോള്‍

ഒരു ഘട്ടത്തിലും കെ.എം മാണിക്കെതിരെ തെളിവുണ്ടായിരുന്നില്ല. ന്യൂനതകള്‍ പരിഹരിച്ച് അന്തിമ റിപ്പോര്‍ട്ട് നല്‍കാന്‍ മാത്രമാണ് ഡയറക്ടറുടെ അധികാര പരിധി ഉപയോഗിച്ചത്

'ബാര്‍ കോഴക്കേസ് എഴുതിത്തള്ളാന്‍ താന്‍ നിര്‍ദ്ദേശിച്ചിട്ടില്ല' വെളിപ്പെടുത്തലുമായി വിന്‍സണ്‍ എം പോള്‍

ബാര്‍ കോഴക്കേസ് എഴുതിത്തള്ളാന്‍ താന്‍ നിര്‍ദ്ദേശിച്ചിട്ടില്ലെന്ന് വിജിലന്‍സ് മുന്‍ ഡയറക്ടര്‍ വിന്‍സണ്‍ എം.പോളിന്‍റെ വെളിപ്പെടുത്തല്‍. കെ.എം മാണിക്കെതിരെ തെളിവില്ലായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യവിവരാകാശ കമ്മീഷണര്‍ സ്ഥാനമൊഴിയുന്ന വേളയിലാണ് വിന്‍സണ്‍ എം. പോളിന്‍റെ വെളിപ്പെടുത്തല്‍. മന്ത്രിസഭ യോഗതീരുമാനങ്ങള്‍ വിവരാവകാശം വഴി നല്‍കണമെന്ന തീരുമാനത്തില്‍ ഉറച്ച് നില്‍ക്കുന്നതായും വിന്‍സണ്‍ എം പോള്‍ വ്യക്തമാക്കി.

ബാര്‍ കോഴക്കേസ് എഴുതിതള്ളാന്‍ വിജിലന്‍സ്ഡയറക്ടറായിരുന്നപ്പോള്‍ താന്‍ നിര്‍ദ്ദേശിച്ചെന്ന ആരോപണങ്ങളാണ് വിന്‍സണ്‍ എം.പോള്‍ തള്ളുന്നത്. ഒരു ഘട്ടത്തിലും കെ.എം മാണിക്കെതിരെ തെളിവുണ്ടായിരുന്നില്ല. ന്യൂനതകള്‍ പരിഹരിച്ച് അന്തിമ റിപ്പോര്‍ട്ട് നല്‍കാന്‍ മാത്രമാണ് ഡയറക്ടറുടെ അധികാര പരിധി ഉപയോഗിച്ചത്. വിവരാവകാശ നിയമത്തെ സംബന്ധിച്ച് ചില ഉദ്യോഗസ്ഥര്‍ക്ക് ഇപ്പോഴും അറിവില്ലെന്നും മന്ത്രിസഭ യോഗ തീരുമാനങ്ങള്‍ നിയമപ്രകാരം നല്‍കണമെന്ന നിലപാടിലുറച്ച് നില്‍ക്കുന്നതായും അദ്ദേഹം അഭിപ്രായപ്പെട്ടു.

പോള്‍ മുത്തൂറ്റ് വധക്കേസില്‍ എസ് കത്തി തന്നെയാണ് ഉപയോഗിച്ചതെന്ന് വ്യക്തമാണ്. പക്ഷേ എസ് കത്തി എന്ന പരാമര്‍ശം വേണ്ടിയിരുന്നില്ലെന്ന് ഇപ്പോള്‍ തോന്നുന്നുണ്ട്. ടി.പി വധക്കേസിലും, ഐസ്ക്രീം പാര്‍ലര്‍ കേസിലും അന്വേഷണം പൂര്‍ണ്ണമായിരുന്നു, വിന്‍സണ്‍ എം പോള്‍ പറയുന്നു. 36 വര്‍ഷത്തെ ഐ.പി.എസ് സര്‍വ്വീസ് പൂര്‍ത്തിയാക്കിയാണ് ഡി.ജി.പി വിന്‍സണ്‍ എം പോള്‍ മുഖ്യവിവരാകാശ കമ്മീഷണര്‍ സ്ഥാനത്ത് നിന്ന് പടിയിറങ്ങുന്നത്.