LiveTV

Live

Kerala

ചട്ടങ്ങൾ കാറ്റിൽ പറത്തി ശിശു ക്ഷേമ സമിതിയിലെയും ജുവനൈൽ ജസ്റ്റിസ് ബോര്‍ഡിലെയും അംഗങ്ങൾ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നു

സംസ്ഥാനത്താകെ പത്ത് പേരാണ് മത്സരിക്കാൻ നാമനിർദ്ദേശ പത്രിക സമർപ്പിച്ചിരിക്കുന്നത്

ചട്ടങ്ങൾ കാറ്റിൽ പറത്തി ശിശു ക്ഷേമ സമിതിയിലെയും ജുവനൈൽ ജസ്റ്റിസ് ബോര്‍ഡിലെയും അംഗങ്ങൾ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നു

സർക്കാർ ചട്ടങ്ങൾ കാറ്റിൽ പറത്തി ശിശു ക്ഷേമ സമിതിയിലെയും ജുവനൈൽ ജസ്റ്റിസ് ബോര്‍ഡിലെയും അംഗങ്ങൾ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നു. സംസ്ഥാനത്താകെ പത്ത് പേരാണ് മത്സരിക്കാൻ നാമനിർദ്ദേശ പത്രിക സമർപ്പിച്ചിരിക്കുന്നത്. ബോർഡുകളിൽ നിന്ന് ചട്ടപ്രകാരം രാജി സമർപ്പിക്കാതെയാണ് ഇവർ മത്സരിക്കുന്നത്. സി.പി.എം നേതാക്കൾക്ക് തദ്ദേശ സ്ഥാപനങ്ങളിലേക്ക് മത്സരിക്കുന്നതിന് സർക്കാർ ഒത്താശ നൽകിയെന്നാണ് ആക്ഷേപം.

സർക്കാർ പ്രതിഫലം പറ്റി പ്രവർത്തിക്കുന്ന സ്ഥാപനത്തിൽ നിന്ന് മത്സരിക്കണമെങ്കിൽ അംഗത്വം രാജിവക്കണം. അതിന് ഒരു മാസം മുൻപ് സർക്കാരിനെ അറിയിച്ച് സർക്കാർ രാജി അംഗീകരിക്കണമെന്നാണ് ചട്ടം. നോട്ടീസ് പീരിഡിലാകുന്ന ഈ ഒരുമാസം ചട്ട പ്രകാരം ഇതേ ബോർഡിൽ അംഗമായി തുടരുമെന്നാണ് നിയമം. എന്നാൽ ചട്ടങ്ങളൊന്നും ബാധകമാക്കാതെയാണ് ശിശു ക്ഷേമ സമിതിയിലെയും ജുവനൈൽ ജസ്റ്റിസ് ബോഡിലെയും അംഗങ്ങൾ മത്സരംഗത്തുള്ളത്.

ഈ രേഖയനുസരിച്ച് നാമനിർദ്ദേശ പത്രിക സമർപ്പണത്തിന് നാലോ അഞ്ചോ ദിവസത്തെ വ്യത്യാസത്തിലാണ് രാജി നൽകിയിട്ടുള്ളത്. ഇത് കേവല ഉത്തരവിലൂടെ മുൻകാല പ്രാബല്യത്തെടെയാണ് രാജി അംഗീകരിച്ചിരിക്കുന്നത്. രാജി വച്ചവർക്കു പകരക്കാരുടെ കാര്യം പിന്നീട് തീരുമാനിക്കുമെന്നും സർക്കാർ ഉത്തരവിലുണ്ട്. ഇതും ഇരു ബോർഡുകളുടെയും നിയമ വ്യവസ്ഥകൾക്ക് എതിരാണ്. രാജി അംഗീകരിച്ച നടപടി ക്രമവിരുദ്ധമാണെന്ന് കാണിച്ച് മറ്റ് സ്ഥാനാർഥികൾ സൂക്ഷ്മ പരിശോധനാ വേളയിൽ എതിർപ്പ് അറിയിച്ചെങ്കിലും വരണാധികാരികൾ ചെവിക്കൊണ്ടില്ലെന്നും പരാതിയുണ്ട്. പ്രശ്നത്തിൽ പലസ്ഥാനാർഥികളും നിയമപരമായി നീങ്ങാനുള്ള ഒരുക്കത്തിലാണ്.

പത്തനംതിട്ട ജില്ലാ ശിശുക്ഷേമ സമിതിയുടെ അധ്യക്ഷൻ ടി സക്കീർ ഹുസൈൻ നഗരസഭയിലേക്കും കോട്ടയം നഗരസഭയിലേക്ക് ജില്ലാ ശിശുക്ഷേമ അധ്യക്ഷ ഷീജ എസ്. രാജു, ഇവരെ കൂടാതെ തിരുവനന്തപുരം, ആലപ്പുഴ, കാസർകോട് ജില്ലകളിലുമായാണ് പത്ത് പേർ ചട്ടം മറികടന്ന് ജനവിധി തേടുന്നത്.