Top

ഓണ്‍ലൈന്‍ ക്ലാസുകള്‍ എടുക്കാം ആശങ്കയില്ലാതെ, പരീക്ഷയും മൂല്യനിര്‍ണയവും നടത്താം വളരെ ഈസിയായി

വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമല്ല കോച്ചിംഗ് സെന്‍ററുകള്‍ക്കും അധ്യാപകര്‍ക്കും ഉപകാരമാകുന്ന രീതിയില്‍ കൂടിയാണ് 'ഈസി എന്‍ട്രന്‍സ് പ്ലസ്' ഡിസൈന്‍ ചെയ്തിരിക്കുന്നത്.

MediaOne Logo

Web Desk

Web Desk

  • Updated:

    2020-11-21 11:22:11.0

Published:

21 Nov 2020 11:22 AM GMT

ഓണ്‍ലൈന്‍ ക്ലാസുകള്‍ എടുക്കാം ആശങ്കയില്ലാതെ, പരീക്ഷയും മൂല്യനിര്‍ണയവും നടത്താം വളരെ ഈസിയായി
X

ക്ലാസുകള്‍ ഓണ്‍ലൈന്‍ ആയി... അധ്യാപകര്‍ സ്മാര്‍ട്ട് ആയി.. എല്‍കെജികാര്‍ക്ക് വരെ സ്വന്തമായി വാട്‍സപ്പ് ഗ്രൂപ്പായി.. കോവിഡ് ഒരു മഹാമാരി ആണെങ്കിലും ഈ കോവിഡ് കാലം അത്രയേറെയാണ് നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തെ മാറ്റിമറിച്ചിരിക്കുന്നത്. സ്കൂളുകള്‍ തന്നെ അടച്ചിട്ടിരിക്കുന്ന കാലത്ത് സ്വകാര്യ കോച്ചിംഗ് സെന്‍ററുകളുടെയും അവിടെയുള്ള അധ്യാപകരുടെയും നിലനില്‍പ്പ് പോലും ആശങ്കയിലായിരിക്കുകയാണ്. പ്രത്യേകിച്ച് മെഡിക്കല്‍- എഞ്ചിനീയറിംഗ് എന്‍ട്രന്‍സ് കോച്ചിംഗ് സെന്‍ററുകളുടെ. പഠനം ഓണ്‍ലൈന്‍ ആയിരിക്കുമ്പോള്‍, അത് ഇതിനകം കുട്ടികള്‍ക്ക് മടുത്തു തുടങ്ങിയിരിക്കുമ്പോള്‍, എങ്ങനെയാണ് കോച്ചിംഗ് ക്ലാസുകളും ഇനി ഓണ്‍ലൈന്‍ ആയി നടത്തുക എന്നതാണ് അവരെ അലട്ടുന്നത്. പലരും തങ്ങളുടെ ക്ലാസുകള്‍ കുട്ടികളിലേക്ക് എത്തിക്കുന്നത് വീഡിയോ ആയി റെക്കോര്‍ഡ് ചെയ്ത് വാട്‍സ്ആപ്പ് വഴിയോ, അതല്ലെങ്കില്‍ യൂട്യൂബ് പോലുള്ള ഒരു പബ്ലിക് ഫ്ലാറ്റ്ഫോമില്‍ ഷെയര്‍ ചെയ്ത് അതിന്‍റെ ലിങ്ക് വിദ്യാര്‍ത്ഥികള്‍ക്ക് അയച്ചുകൊടുത്തോ ആണ്..

പക്ഷേ, അതുകൊണ്ടുണ്ടാകുന്ന പ്രൈവസി പ്രശ്നങ്ങള്‍ ഒരുവശത്ത്, തങ്ങളുടെ മാത്രം കണ്ടന്‍റ് മറ്റ് കോച്ചിംഗ് സെന്‍ററുകള്‍ക്ക് ഷെയര്‍ ചെയ്ത് പോകും എന്ന ആശങ്ക മറുവശത്ത്.. പക്ഷേ ഈ ആശങ്കയ്ക്കെല്ലാം പരിഹാരമുണ്ട് എന്നതാണ് സത്യം. എന്‍ട്രന്‍സിനൊരുങ്ങുന്ന കുട്ടികള്‍ക്ക് പരീക്ഷ എളുപ്പമാക്കാന്‍ സഹായിക്കുന്ന ഡിജിറ്റല്‍ പാഠ്യപദ്ധതിയായ ഈസി എന്‍ട്രന്‍സ് പ്ലസ് എന്ന മൊബൈല്‍ ആപ്പ്, കോച്ചിംഗ് സെന്‍ററുകള്‍ക്കും ഫ്രീലാന്‍സ് ആയി പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്ന അധ്യാപകര്‍ക്കും ഉപകാരമാകുന്ന രീതിയില്‍ കൂടിയാണ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. നിലവില്‍ കേരളത്തിലെ പ്രധാനപ്പെട്ട ഒരുവിധം സ്ഥാപനങ്ങളെല്ലാം തന്നെ ഈ ആപ്പ് ഉപയോഗപ്പെടുത്തുന്നുണ്ട്. അധ്യാപകരുടെ ക്ലാസുകളുടെ വീഡിയോകള്‍ കുട്ടികളിലേക്ക് എത്തിക്കാന്‍ ഏറ്റവും സുരക്ഷിതമായ മാര്‍ഗം എന്ന നിലയിലാണ് ഇത്തരം സ്ഥാപനങ്ങള്‍ ഈ ആപ്പ് ഉപയോഗപ്പെടുത്തുന്നത്.

യൂട്യൂബ് പോലുള്ള ഒരു പബ്ലിക് പ്ലാറ്റ്‍ഫോമില്‍ ഷെയര്‍ ചെയ്തിട്ട് കുട്ടികള്‍ക്ക് അയച്ചു കൊടുക്കേണ്ടിവരുമ്പോഴുള്ള പ്രൈവസി പ്രശ്നങ്ങളും മറ്റും പരിഹരിക്കാന്‍ ഈസി എന്‍ട്രന്‍സ് പ്ലസ് ഇത്തരം കോച്ചിംഗ് സെന്‍ററുകളെ സഹായിക്കുന്നു. കണ്ടന്‍റ് മറ്റുള്ളവര്‍ക്ക് കിട്ടുമോ എന്ന ആശങ്കയും വരുന്നില്ല. മാത്രമല്ല, ഓരോ ക്ലാസിനും, ഓരോ ബാച്ചിനും മാത്രമായി ക്ലാസുകള്‍ ഷെയര്‍ ചെയ്യാനും സാധിക്കും.

ये भी पà¥�ें- പരീക്ഷകള്‍ എഴുതിയെഴുതി എന്‍ട്രന്‍സിനെ കീഴ്‍പ്പെടുത്താന്‍ ഈസി എന്‍ട്രന്‍സ് പ്ലസ്

ഈസി എന്‍ട്രന്‍സ് പ്ലസ് ആപ്പിന്‍റെ സ്മാര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ട് സിസ്റ്റം വഴിയാണ് ഓരോ കോച്ചിംഗ് സെന്‍ററുകളും അവരുടെ വീഡിയോകള്‍ ഷെയര്‍ ചെയ്യുന്നത്. ഈസി എന്‍ട്രന്‍സ് പ്ലസിന്‍റെ ഡാറ്റാ ബേസ് ഉപയോഗിച്ച്, ടീച്ചര്‍മാര്‍ക്ക് ചോദ്യങ്ങള്‍ നിര്‍മ്മിക്കാനും, അത് വിദ്യാര്‍ത്ഥികള്‍ക്കായി ഷെയര്‍ ചെയ്ത്, കൃത്യമായ ഒരു സമയത്തിനുള്ളിലായി, മോക് എന്‍ട്രന്‍സ് എക്സാമുകള്‍ നടത്താനും കഴിയും. കുട്ടികള്‍ പരീക്ഷ എഴുതി സബ്മിറ്റ് ചെയ്ത് കഴിഞ്ഞാല്‍ ഉടനെ തന്നെ അതത് വിദ്യാര്‍ത്ഥികളുടെ പ്രോഗ്രസ് കാര്‍ഡ് ഓട്ടോമെറ്റിക്കലായിതന്നെ അധ്യാപകര്‍ക്ക് കിട്ടും. അതിനാല്‍ പെട്ടെന്ന് തന്നെ വിദ്യാര്‍ത്ഥിയുടെ പഠനനിലവാരം അളക്കാനും അധ്യാപകര്‍ക്ക് സാധിക്കും.

ഒരു അധ്യാപകന്‍ താന്‍ ക്ലാസ് എടുക്കുന്ന വീഡിയോ ഈ ആപ്പ് വഴി അപ്‍ലോഡ് ചെയ്ത് കുട്ടികള്‍ക്ക് ഷെയര്‍ ചെയ്തിട്ടുണ്ടെങ്കില്‍, ഏതൊക്കെ കുട്ടികള്‍ എത്ര സമയം അത് കണ്ടു എന്ന് അധ്യാപകന് മനസ്സിലാക്കാനും കഴിയും. കുട്ടികള്‍ക്ക് അസൈന്‍മെന്‍റുകള്‍ കൊടുക്കാനുള്ള ഓപ്ഷനും ഈസി എന്‍ട്രന്‍സ് പ്ലസ് മൊബൈല്‍ ആപ്പില്‍ ഉണ്ട്. അതായത് ഒരു കോച്ചിംഗ് സെന്‍ററുകള്‍ക്കായാലും ഒരു അധ്യാപകനായാലും തങ്ങളുടെ കണ്ടന്‍റ് കൃത്യമായി കുട്ടികളിലേക്ക് എത്തിക്കുകയും ചെയ്യാം പരീക്ഷയും മൂല്യനിര്‍ണയവും ബുദ്ധിമുട്ടില്ലാതെ നടത്തുകയും ചെയ്യാം.

ये भी पà¥�ें- എന്‍ട്രന്‍സ് പരീക്ഷയില്‍ കുട്ടിക്ക് സ്കോര്‍ കുറഞ്ഞുപോകുമോ എന്ന് ആശങ്കപ്പെടുന്ന രക്ഷിതാവാണോ നിങ്ങള്‍?

TAGS :
Next Story