LiveTV

Live

Kerala

മാധ്യമം സബ്​ എഡിറ്റർ നിസാർ പുതുവനക്ക്​ ലാഡ്​ലി മീഡിയ അവാർഡ്​

ഐക്യരാഷ്ട്ര സഭയുടെ പങ്കാളിത്തത്തോടെ യുനൈറ്റഡ് നേഷന്‍സ് പോപ്പുലേഷന്‍ ഫണ്ടും(യു.എന്‍.എഫ്.പി.എ) മുംബൈ ആസ്ഥാനമായ പോപ്പുലേഷന്‍ ഫസ്റ്റ് എന്ന സന്നദ്ധ സംഘടനയും സംയുക്​തമായി നൽകുന്നതാണ്​ പുരസ്​കാരം

മാധ്യമം സബ്​ എഡിറ്റർ നിസാർ പുതുവനക്ക്​ ലാഡ്​ലി മീഡിയ അവാർഡ്​

പത്താമത്​ ലാഡ്​ലി മീഡിയ ആൻഡ്​ അഡ്വർടെയ്​സിങ്​ പുരസ്​കാരം മാധ്യമം കോഴിക്കോട്​ മദർ യൂനിറ്റ്​ സബ്​ എഡിറ്റർ നിസാർ പുതുവനക്ക്​. 2019 ജൂലൈ 21ന്​ മാധ്യമം പ്രസിദ്ധീകരിച്ച ‘അയിത്തക്കുടിലുകൾ’ എന്ന അന്വേഷണാത്മക വാർത്താ ഫീച്ചറിനാണ്​ അവാർഡ്​. ഐക്യരാഷ്ട്ര സഭയുടെ പങ്കാളിത്തത്തോടെ യുനൈറ്റഡ് നേഷന്‍സ് പോപ്പുലേഷന്‍ ഫണ്ടും(യു.എന്‍.എഫ്.പി.എ) മുംബൈ ആസ്ഥാനമായ പോപ്പുലേഷന്‍ ഫസ്റ്റ് എന്ന സന്നദ്ധ സംഘടനയും സംയുക്​തമായി നൽകുന്നതാണ്​ പുരസ്​കാരം. മികച്ച അന്വേഷണാത്മക മാധ്യമപ്രവർത്തനത്തിനുള്ള പുരസ്​കാരത്തിനാണ്​ നിസാർ പുതുവന അർഹനായത്​. ഫീച്ചർവിഭാഗത്തിലെ പുരസ്​കാരത്തിന്​ മാതൃഭൂമി ഓൺ​​ലൈൻ സബ്​ എഡിറ്റർ നിലീന അത്തോളി അർഹയായി. ഇത്​ രണ്ടാം തവണയാണ്​ നിസാർ പുതുവനക്ക്​ ലാഡ്​ലി മീഡിയ അവാർഡ്​ ലഭിക്കുന്നത്​.

കേരളത്തിലെ ആദിവാസി ഊരുകളിൽ ആർത്തവകാലത്ത്​ പെൺകുട്ടികളെ വീടിന്​ പുറത്ത്​ താൽക്കാലികമായി ഉണ്ടാക്കിയ യാതൊരു സുരക്ഷയുമില്ലാത്ത ആർത്തവക്കുടിലുകളിൽ താമസിപ്പിക്കുന്നതിനെ സംബന്ധിച്ചായിരുന്നു വാർത്ത.

ദേശീയ മാധ്യമ അവാർഡ്​, കേരള മീഡിയ അക്കാദമി ഫെല്ലോഷിപ്പ്​, ഇന്ത്യ പ്രസ്​ ക്ലബ്​ ഓഫ്​​ നോർത്ത്​ അമേരിക്കയുടെ മികച്ച അന്വേഷണാത്മക മാധ്യമപ്രവർത്തകനുള്ള പുരസ്​കാരം, ഗ്രീൻ റിബ്ബൺ മീഡിയ അവാർഡ്​, അംബേദ്​കർ പുരസ്​കാരം, യുനിസെഫ്​ സ്​പെഷ്യൽ അച്ചീവ്​മെൻറ്​ മീഡിയ അവാർഡ്​, കയർ കേരള മാധ്യമ പുരസ്​കാരം, ഉജ്ജ്വല ജ്വാല-ഭൂമിക്കാരൻ പുരസ്​കാരം എന്നിവ ലഭിച്ചിട്ടുണ്ട്​. ആലപ്പുഴ തൃക്കുന്നപ്പുഴ പാനൂർ പുതുവനയിൽ മൈതീൻ കുഞ്ഞി​െൻറയും ജമീലയുടെയും മകനാണ്​. ഭാര്യ ഷഹന സൈനുല്ലാബ്​ദീൻ (കായംകുളം എം.എസ്​.എം കോളജ്​ അധ്യാപിക). മകൻ അഹ്​മദ്​ നഥാൻ. യുനൈറ്റഡ്​ നേഷൻ പോപുലേഷൻ ഫണ്ട്​ ഇന്ത്യൻ മേധാവി അർജൻറീന മാത്​വെൽ പിക്വിൻ അവാർഡ്​ സമ്മാനിച്ചു.