LiveTV

Live

Kerala

നിയമസഭയില്‍ വെക്കുന്നത് വരെ സി.എ.ജി റിപ്പോർട്ട് ധനമന്ത്രിക്ക് കാണാന്‍ കഴിയില്ലെന്ന് മുന്‍ സീനിയർ ഓഡിറ്റ് ഓഫീസര്‍

സി.എ.ജി റിപോര്‍ട്ട് നിയമസഭയില്‍ വെക്കുന്നതിന് മുമ്പ് ധനമന്ത്രി കാണുന്നതില്‍ തെറ്റില്ലെന്ന മന്ത്രി തോമസ് ഐസകിന്റെ വാദം തള്ളി വിദഗ്ധര്‍.

നിയമസഭയില്‍ വെക്കുന്നത് വരെ സി.എ.ജി റിപ്പോർട്ട് ധനമന്ത്രിക്ക് കാണാന്‍ കഴിയില്ലെന്ന് മുന്‍ സീനിയർ ഓഡിറ്റ് ഓഫീസര്‍

സി.എ.ജി റിപോര്‍ട്ട് നിയമസഭയില്‍ വെക്കുന്നതിന് മുമ്പ് ധനമന്ത്രി കാണുന്നതില്‍ തെറ്റില്ലെന്ന മന്ത്രി തോമസ് ഐസകിന്റെ വാദം തള്ളി വിദഗ്ധര്‍. ചട്ടപ്രകാരം നിയമസഭയില്‍ വെക്കുമ്പോള്‍ മാത്രമാണ് മന്ത്രിക്കും കാണാന്‍ കഴിയുകയെന്ന് മുന്‍ സീനിയര്‍ ഓഡിറ്റ് ഓഫീസർ തുളസീധരന്‍ പിള്ള മീഡിയവണിനോട് പറഞ്ഞു. നാല് പേജ് നിരീക്ഷണമായി സിഎജി എഴുതി ചേര്‍ത്തതിലും യാതൊരു തെറ്റുമില്ലെന്നും വിഴിഞ്ഞം പദ്ധതിയടക്കം സിഎജിക്കായി ഓഡിറ്റ് ചെയ്ത തുളസീധരന്‍ പിള്ള വ്യക്തമാക്കി

സി.എ.ജി റിപോര്‍ട്ട് നിയമസഭയില്‍ വെക്കുന്നതിന് മുമ്പ് ധനമന്ത്രി കാണുന്നതില്‍ തെറ്റില്ലെന്നായിരുന്നു തോമസ് ഐസകിന്റെ വാദം. എന്നാല്‍ സിഎജി റിപോര്‍ട്ട് തയ്യാറാക്കുന്നത് മുതല്‍ സമര്‍പ്പിക്കുന്നത് വരെയുള്ള നടപടിക്രമങ്ങള്‍ പരിശോധിച്ചാല്‍ അതിന് നിയമപരമായി കഴിയില്ലെന്നാണ് തുളസീധരന്‍ പിള്ള ചൂണ്ടികാണിക്കുന്നത്.

ഡല്‍ഹിയില്‍ വെച്ച് സിഎജി നാല് പേജ് എഴുതി ചേര്‍ത്തുവെന്ന പ്രചാരണത്തിന് അടിസ്ഥാനമില്ല, അത് നിരീ‌ക്ഷണങ്ങളാണ്, ആ നടപടിയിലും തെറ്റില്ല, പദ്ധതികള്‍ അട്ടിമറിക്കപ്പെടുമെന്ന പ്രചാരണവും തുളസീധരന്‍ പിള്ള തള്ളി. സിഎജി റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തെറ്റുകള്‍ തിരുത്താനുള്ള ശ്രമമാണ് സ‍ര്‍ക്കാര്‍ നടത്തേണ്ടതെന്ന നിലപാടും അദ്ദേഹം പങ്കുവെച്ചു.