LiveTV

Live

Kerala

നടന്‍ ദേവന്‍റെ അഭിമുഖം ഫോബ്‍സ്‍ വെബ്‍സൈറ്റില്‍ 'കാണുന്നില്ല'

ഫോബ്‍സില്‍ അഭിമുഖം വന്നതിന് ശേഷം ട്രോളുകള്‍ കൊണ്ടാണ് സോഷ്യല്‍ മീഡിയ പ്രതികരിച്ചത്

നടന്‍ ദേവന്‍റെ അഭിമുഖം ഫോബ്‍സ്‍ വെബ്‍സൈറ്റില്‍ 'കാണുന്നില്ല'

രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ച നടന്‍ ദേവനെ പുകഴ്‍ത്തി എഴുതിയ പരസ്യ അഭിമുഖം ഫോബ്‍സ് മാസിക പിന്‍വലിച്ചതായി സൂചന. ഫോബ്‍സ്‍ ഇന്ത്യ വെബ്‍സൈറ്റില്‍ നവംബര്‍ അഞ്ചിന് പ്രസിദ്ധീകരിച്ച അഭിമുഖം നിലവില്‍ ലഭ്യമല്ല. അഭിമുഖം പിന്‍വലിച്ചത് എന്തുകൊണ്ടാണെന്ന് ഫോബ്‍സ്‍ വ്യക്തമാക്കിയിട്ടില്ല.

ഫോബ്‍സില്‍ അഭിമുഖം വന്നതിന് ശേഷം ട്രോളുകള്‍ കൊണ്ടാണ് സോഷ്യല്‍ മീഡിയ പ്രതികരിച്ചത്. 'കേരളത്തിലെ കരുത്തുറ്റ രാഷ്ട്രീയ നേതാവായി ദേവന്‍ ഉയര്‍ന്നുവരുന്നു' എന്ന തലക്കെട്ടിലാണ് ലേഖനം പ്രസിദ്ധപ്പെടുത്തിയത്. പരസ്യത്തിനായി ഉപയോഗിക്കുന്ന ബ്രാന്‍ഡ്‍ കണ്ടന്‍റ്‍ വിഭാഗത്തിലാണ് അഭിമുഖം വന്നത്.

നവംബര്‍ 12ന് ആണ് ദക്ഷിണേന്ത്യന്‍ ഭാഷകളില്‍ സജീവമായിരുന്ന നടന്‍ ദേവന്‍ നവകേരള പീപ്പിള്‍സ്‍ പാര്‍ട്ടി എന്ന രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചത്.