LiveTV

Live

Kerala

ബിനീഷ് കോടിയേരിയെ പുറത്താക്കണമെന്ന് 'അമ്മ' യോഗത്തില്‍ ആവശ്യം

ബിനീഷ് കോടിയേരിയെ പുറത്താക്കണമെന്ന് എക്‌സിക്യൂട്ടീവ് യോഗത്തില്‍ ഭൂരിഭാഗം അംഗങ്ങളും ആവശ്യപ്പെട്ടു

ബിനീഷ് കോടിയേരിയെ പുറത്താക്കണമെന്ന് 'അമ്മ' യോഗത്തില്‍ ആവശ്യം

ബിനീഷ് കോടിയേരിയെ പുറത്താക്കണമെന്ന് 'അമ്മ' എക്‌സിക്യൂട്ടീവ് യോഗത്തില്‍ ആവശ്യം. അമ്മ പ്രസിഡന്റ് മോഹന്‍ലാല്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. ദിലീപിനെതിരേ സ്വീകരിച്ച അതേ നടപടി ഇ.ഡി. അറസ്റ്റ് രേഖപ്പെടുത്തിയ സാഹചര്യത്തില്‍ ബിനീഷിനെതിരേയും സ്വീകരിക്കണമെന്നാണ് യോഗത്തില്‍ ഉയര്‍ന്നുവന്ന ആവശ്യം.

ബിനീഷ് കോടിയേരിയെ പുറത്താക്കണമെന്ന് എക്‌സിക്യൂട്ടീവ് യോഗത്തില്‍ ഭൂരിഭാഗം അംഗങ്ങളും ആവശ്യപ്പെട്ടു. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ദിലീപിനെ അമ്മയില്‍നിന്ന് പുറത്താക്കിയ സാഹചര്യം ഉണ്ടായിരുന്നു. സംഘടനയിലെ രണ്ടംഗങ്ങള്‍ക്ക് രണ്ടു നീതി എന്ന തരത്തില്‍ മുന്നോട്ടുപോകാന്‍ കഴിയില്ല. 2009 മുതല്‍ ബിനീഷ് കോടിയേരിക്ക് 'അമ്മ'യില്‍ ആജീവനാന്ത അംഗത്വമുണ്ട്.