LiveTV

Live

Kerala

മീഡിയവണിനും മാധ്യമത്തിനും പ്രേംനസീര്‍ മാധ്യമ പുരസ്‌കാരം; മീഡിയവണിന് മൂന്ന് അവാര്‍ഡുകള്‍

മൂന്നാമത് പ്രേംനസീർ ദൃശ്യമാധ്യമ അവാർഡുകള്‍ പ്രഖ്യാപിച്ചു. മീഡിയവണിന് മൂന്ന് പുരസ്കാരങ്ങള്‍ ലഭിച്ചു.

മീഡിയവണിനും മാധ്യമത്തിനും പ്രേംനസീര്‍ മാധ്യമ പുരസ്‌കാരം; മീഡിയവണിന് മൂന്ന് അവാര്‍ഡുകള്‍

മൂന്നാമത് പ്രേംനസീർ ദൃശ്യമാധ്യമ അവാർഡുകള്‍ പ്രഖ്യാപിച്ചു. മീഡിയവണിന് മൂന്ന് പുരസ്കാരങ്ങള്‍ ലഭിച്ചു. മികച്ച ആനുകാലിക റിപോർട്ട് അവതാരികയ്ക്കുള്ള പുരസ്കാരം ചീഫ് ബ്രോഡ്കാസ്റ്റ് ജേര്‍ണലിസ്റ്റ് അപർണ കാർത്തികയ്ക്ക് ലഭിച്ചു. കാമറ വിഭാഗത്തില്‍ തിരുവനന്തപുരം ബ്യൂറോയിലെ കാമറ പേഴ്സണ്‍ സജാദ് പാലോടും എഡിറ്റിങ് വിഭാഗത്തില്‍ സീനിയർ എഡിറ്റർ നിപിന്‍ കാരയാടും പുരസ്കാരത്തിന് അർഹരായി. മാധ്യമം ദിനപത്രത്തിലെ ചീഫ് റിപോർട്ടർ ബിജു ചന്ദ്രശേഖറാണ് മികച്ച ക്രൈംറിപോർട്ടർ. സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരത്തിന് മനോരമന്യൂസ് ഡയറക്ടർ ജോണി ലൂക്കോസ് അർഹനായി.