LiveTV

Live

Kerala

ഇബ്രാഹിംകുഞ്ഞ് സഹകരിക്കുന്നില്ലെന്ന് അന്വേഷണ സംഘം; ജാമ്യാപേക്ഷ ചൊവ്വാഴ്ചത്തേക്ക് മാറ്റി

ആരോഗ്യസ്ഥിതി വ്യക്തമാക്കാൻ ജനറൽ ആശുപത്രിയിലെ ഡോക്ടർമാർ ഉൾപ്പെടുന്ന മെഡിക്കൽ ബോർഡ് രൂപീകരിക്കണമെന്ന് മൂവാറ്റുപുഴ വിജിലന്‍സ് കോടതി നിർദേശിച്ചു.

ഇബ്രാഹിംകുഞ്ഞ്  സഹകരിക്കുന്നില്ലെന്ന് അന്വേഷണ സംഘം; ജാമ്യാപേക്ഷ ചൊവ്വാഴ്ചത്തേക്ക് മാറ്റി

ഇബ്രാഹിംകുഞ്ഞിനെ കസ്റ്റഡിയിൽ വിടണമെങ്കിൽ ആരോഗ്യസ്ഥിതി പരിശോധിക്കണമെന്ന് കോടതി. ആരോഗ്യസ്ഥിതി വ്യക്തമാക്കാൻ ജനറൽ ആശുപത്രിയിലെ ഡോക്ടർമാർ ഉൾപ്പെടുന്ന മെഡിക്കൽ ബോർഡ് രൂപീകരിക്കണമെന്ന് മൂവാറ്റുപുഴ വിജിലന്‍സ് കോടതി നിർദേശിച്ചു. കസ്റ്റഡി അപേക്ഷയും ജാമ്യാപേക്ഷയും ചൊവ്വാഴ്ച പരിഗണിക്കും.

ഇന്നലെ അറസ്റ്റിലായ മുൻ മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിനെ നാല് ദിവസത്തെ കസ്റ്റഡിയിൽ വേണമെന്ന ആവശ്യം വിജിലൻസ് ഉന്നയിച്ചിരുന്നു. ഇബ്രാഹിംകുഞ്ഞ് അന്വേഷണവുമായി സഹകരിക്കുന്നില്ല, മന്ത്രി എന്നുള്ള നിലയിൽ പദവി ദുരുപയോഗം ചെയ്തു, ഇതുവഴി സർക്കാരിന് വലിയ സാമ്പത്തിക നഷ്ടം ഉണ്ടാക്കിയെന്നും വിജിലൻസ് കോടതിയെ അറിയിച്ചിരുന്നു.

എന്നാൽ ഇബ്രാഹിം കുഞ്ഞിന്റെ ആരോഗ്യസ്ഥിതി വ്യക്തമാക്കാൻ ജനറൽ ആശുപത്രിയിലെ ഡോക്ടർമാർ ഉൾപ്പെടുന്ന മെഡിക്കൽ ബോർഡ് രൂപീകരിക്കണമെന്ന് കോടതി വ്യക്തമാക്കി. അറസ്റ്റ് ഉണ്ടായത് ആശുപത്രിയിൽ വെച്ചാണ്, കസ്റ്റഡിയിൽ നൽകണമെങ്കിൽ പ്രതിയുടെ ആരോഗ്യസ്ഥിതി വ്യക്തമാകണമെന്നും കോടതി നിർദേശിച്ചു. തുടർന്ന് വിജിലൻസ് പ്രത്യേകം അപേക്ഷ സമർപിക്കാമെന്നറിയിച്ചു.