LiveTV

Live

Kerala

'തന്ത ചമയാനും തീവ്രവാദിയാക്കാനും ഏഷ്യാനെറ്റ് കഷ്ടപ്പെടണ്ട'; വിവാദങ്ങളില്‍ പ്രതികരണവുമായി ചിത്രലേഖ

നവംബര്‍ 17നാണ് ഇസ്‌ലാം മതം സ്വീകരിക്കുകയാണെന്ന് ചിത്രലേഖ ഫേസ്ബുക്കിലൂടെ അറിയിച്ചത്

'തന്ത ചമയാനും തീവ്രവാദിയാക്കാനും ഏഷ്യാനെറ്റ് കഷ്ടപ്പെടണ്ട'; വിവാദങ്ങളില്‍ പ്രതികരണവുമായി  ചിത്രലേഖ

തന്‍റെ മതം മാറ്റത്തിന് പിന്നില്‍ പോപ്പുലര്‍ ഫ്രണ്ടാണെന്ന ഏഷ്യാനെറ്റ് വാര്‍ത്തക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ചിത്രലേഖ. തന്റെ തന്ത ചമയാനും തീവ്രവാദിയാക്കാനും ആരും ശ്രമിക്കേണ്ടെന്നാണ് ചിത്രലേഖ ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കിയത്. ചിത്രലേഖക്ക് സ്വന്തമായി തീരുമാനമെടുക്കാനുള്ള ശേഷിയൊക്കെ ഉണ്ടെന്നും അതിനു പിന്നില്‍ പോപ്പുലര്‍ ഫ്രണ്ട് ആണെങ്കില്‍ അത് പറയുന്നതില്‍ തനിക്ക് ഒട്ടും മടിയുമില്ലെന്നും ചിത്രലേഖ കുറിപ്പില്‍ പറഞ്ഞു.

പുലയ സ്ത്രീയായി ജനിച്ചത് കൊണ്ടും സിപിഎം എന്ന ഒരു രാഷ്ട്രീയ പാർട്ടിയുടെ ജാതിവിവേചന ത്തിനെ ചോദ്യം ചെയ്തത് കൊണ്ടും ...

Posted by Chithra Lekha on Sunday, November 15, 2020

നവംബര്‍ 17നാണ് ഇസ്‌ലാം മതം സ്വീകരിക്കുകയാണെന്ന് ചിത്രലേഖ ഫേസ്ബുക്കിലൂടെ അറിയിച്ചത്. സി.പി.ഐ.എമ്മില്‍ നിന്നും കടുത്ത ജാതിവിവേചനവും നിരന്തര ആക്രമണവും വര്‍ഷങ്ങളായി നേരിട്ടുകൊണ്ടിരിക്കുകയാണെന്നും ഭരണകൂടത്തില്‍ നിന്നോ കോടതിയില്‍ നിന്നോ നീതി ലഭിക്കുമെന്ന പ്രതീക്ഷ നഷ്ടപ്പെട്ടെന്നും അതിനാലാണ് ഇസ്‌ലാം മതം സ്വീകരിക്കുന്നതെന്നുമായിരുന്നു ചിത്രലേഖ അറിയിച്ചത്. ഇന്ന് രാവിലെയാണ് ചിത്രലേഖയുടെ മതം മാറ്റത്തിന് പിന്നില്‍ പോപ്പുലര്‍ ഫ്രണ്ടാണെന്ന റിപ്പോര്‍ട്ട് പുറത്തുവന്നത്. ഈ വാര്‍ത്ത നിഷേധിച്ചു കൊണ്ടാണ് ചിത്രലേഖ ഫേസ്ബുക്കിലൂടെ രംഗത്തുവന്നത്.

‘ഞാന്‍ മതം മാറാന്‍ ആഗ്രഹിക്കുന്നത് ഇസ്‌ലാമിലേക്കാണ്. അല്ലാതെ ഏതെങ്കിലും മുസ്‌ലിം സംഘടനയിലേക്കല്ല, ചിത്രലേഖയുടെ മതംമാറ്റത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് പോപ്പുലര്‍ ഫ്രണ്ടാണെന്നുള്ള ഒളിക്യാമറ വാര്‍ത്ത കൊണ്ടൊന്നും ഒരു കാര്യവുമില്ല’; എന്നാണ് ചിത്രലേഖ ഫേസ്ബുക്കിലൂടെ പ്രതികരിച്ചത്.

യു.ഡി.എഫ് സര്‍ക്കാര്‍ വീടിന് അനുവദിച്ച ഭൂമിയും പണവും ഇടതുപക്ഷ സര്‍ക്കാര്‍ റദ്ദാക്കി; നിര്‍മാണം നിലച്ച വീടിന് മുന്നില്‍ പ്രതിഷേധ സമരവുമായി ചിത്രലേഖ
Also Read

യു.ഡി.എഫ് സര്‍ക്കാര്‍ വീടിന് അനുവദിച്ച ഭൂമിയും പണവും ഇടതുപക്ഷ സര്‍ക്കാര്‍ റദ്ദാക്കി; നിര്‍മാണം നിലച്ച വീടിന് മുന്നില്‍ പ്രതിഷേധ സമരവുമായി ചിത്രലേഖ

ചിത്രലേഖയുടെ ഫേസ്ബുക്ക് കുറിപ്പ്:

ഏഷ്യാനെറ്റിനോടാണു പറയുന്നത്. ഞാന്‍ മതം മാറാന്‍ ആലോചിക്കുന്നത് ഇസ്‍ലാമിലേക്കാണ്. അല്ലാതെ ഏതെങ്കിലും മുസ്‍ലിം സംഘടനയിലേക്കല്ല. ചിത്രലേഖയുടെ മതം മാറ്റത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് പോപ്പുലര്‍ ഫ്രണ്ട് ആണെന്നുള്ള ഒളിക്കാമറ വാര്‍ത്ത കൊണ്ടൊന്നും ഒരു കാര്യവുമില്ല. ചിത്ര ലേഖയ്ക്ക് സ്വന്തമായി തീരുമാനമെടുക്കാനുള്ള ശേഷിയൊക്കെ ഉണ്ട്. അതിനു പിന്നില്‍ പോപ്പുലര്‍ ഫ്രണ്ട് ആണെങ്കില്‍ അത് പറയുന്നതില്‍ എനിക്കു ഒട്ടും മടിയുമില്ല. പോപ്പുലര്‍ ഫ്രണ്ട്കാര്‍ എനിക്കു വീട് വെയ്ക്കാനും സാമ്പത്തികമായും സഹായിക്കാമെന്നും പറഞ്ഞിരുന്നു. എന്നെ ഇതിന് മുമ്പ് സ്ഥലം വീണ്ടെടുക്കുന്നതില്‍ സഹായിച്ചത് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ആയിരുന്നു. പകുതിയോളം എന്റെ വീട് കെട്ടി ഉയര്‍ത്താന്‍ സഹായിച്ചത് മുസ്‍ലിം ലീഗിന്റെ കെ.എം ഷാജിയും മുസ്‍ലിം സുഹൃത്തുക്കളുമായിരുന്നു. അന്നൊന്നും വാര്‍ത്തയാകാതെ ഇപ്പോ പോപ്പുലര്‍ ഫ്രണ്ട് സഹായിച്ചു എന്ന വാര്‍ത്ത പുറത്തു വിടുന്നതിന്റെ ലക്ഷ്യം എന്താണെന്ന് എല്ലാവര്‍ക്കുമറിയാം. ഒന്നു ചിത്രലേഖയ്ക്ക് ഒറ്റക്ക് തീരുമാനമെടുക്കാന്‍ കഴിയില്ല എന്ന വംശീയമായ തന്ത ചമയല്‍, രണ്ടാമത് ചിത്രലേഖ തീവ്രവാദി ആണെന്ന ധാരണ ഉണ്ടാക്കല്‍. ഇത് ഇപ്പോ ഏഷ്യാനെറ്റ് വാര്‍ത്ത വന്നാല്‍ കേരളം അത് ഏറ്റെടുക്കും എന്ന അവരുടെ ധാരണയാണ്. അതിനപ്പുറം എന്റെ മത പരിവര്‍ത്തനത്തിന്റെ ആലോചനക്ക് ഈ വാര്‍ത്തക്കപ്പുറമുള്ള അര്‍ത്ഥമുണ്ട് എന്നു ബോധമുള്ള മനുഷ്യര്‍ക്ക് അറിയാം. അത് കൊണ്ട് ഏഷ്യാനെറ്റ് എന്നെ തീവ്രവാദി ആക്കാന്‍ ഇങ്ങനെ കഷ്ടപ്പെടേണ്ട. ഇതേ കേരളത്തില്‍ “വേശ്യ’ എന്ന വിളിപ്പേര് കുറെ കേട്ടതാണ്. ഇനി ഇതും കൂടെ ആകട്ടെ.

ഏഷ്യാനെറ്റിനോടാണു പറയുന്നത്. ഞാന്‍ മതം മാറാന്‍ ആലോചിക്കുന്നത് ഇസ്ലാമിലേക്കാണ്. അല്ലാതെ ഏതെങ്കിലും മുസ്ലീം...

Posted by Chithra Lekha on Wednesday, November 18, 2020