LiveTV

Live

Kerala

തുടര്‍‌ചികിത്സ ആവശ്യം; ഇബ്രാഹിംകുഞ്ഞ് ആശുപത്രിയിൽ തുടരും

ഇബ്രാഹിംകുഞ്ഞിന് തുടർചികിത്സ ആവശ്യമാണെന്ന് ഡോക്ടർമാർ വിജിലൻസിനെ അറിയിച്ചതായാണ് വിവരം

തുടര്‍‌ചികിത്സ ആവശ്യം; ഇബ്രാഹിംകുഞ്ഞ് ആശുപത്രിയിൽ തുടരും

പാലാരിവട്ടം പാലം അഴിമതിക്കേസിൽ വിജിലൻസ് അറസ്റ്റ് ചെയ്ത മു​ന്‍​മ​ന്ത്രി വി.​കെ. ഇ​ബ്രാ​ഹിം​കു​ഞ്ഞ് ആ​ശു​പ​ത്രി​യി​ല്‍ ത​ന്നെ തുടരും. ഇബ്രാഹിംകുഞ്ഞിന് തുടർചികിത്സ ആവശ്യമാണെന്ന് ഡോക്ടർമാർ വിജിലൻസിനെ അറിയിച്ചതായാണ് വിവരം. കൊ​ച്ചി​യി​ലെ ലേ​ക്‌​ഷോ​ര്‍ ആ​ശു​പ​ത്രി​യി​ലാ​ണ് ഇ​ബ്രാ​ഹിം​കു​ഞ്ഞു​ള്ള​ത്.

ചൊ​വ്വാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് ഇ​ബ്രാ​ഹിം കു​ഞ്ഞ് ആ​ശു​പ​ത്രി​യി​ലെ​ത്തി​യ​ത്. എ​ന്നാ​ല്‍ അ​റ​സ്റ്റി​ല്‍ നി​ന്നും ര​ക്ഷ​നേ​ടാ​നാ​ണ് ഇ​ബ്രാ​ഹിം കു​ഞ്ഞ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​ച്ച​തെ​ന്നാ​ണ് വിജിലന്‍സ് പറയുന്നത്. അ​തേ​സ​മ​യം, മൂ​വാ​റ്റു​പു​ഴ വി​ജി​ല​ന്‍​സ് കോ​ട​തി​യി​ല്‍ ഇ​ബ്രാ​ഹിം കു​ഞ്ഞ് ജാ​മ്യാ​പേ​ക്ഷ ന​ല്‍​കു​മെ​ന്നാ​ണ് വി​വ​രം. ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചതിനെ തുടർന്ന് മൂവാറ്റുപുഴ വിജിലൻസ് കോടതി ജഡ്ജ് കൊച്ചിയിലെ ആശുപത്രിയിലെത്തി റിമാൻഡ് നടപടികൾ പൂർത്തിയാക്കും