LiveTV

Live

Kerala

ഇബ്രാഹിംകുഞ്ഞിന്‍റെ അറസ്റ്റ്: കവിത ചൊല്ലി കെ ടി ജലീലിന്‍റെ പ്രതികരണം

'നമുക്ക് നാമേ പണിവത് നാകം നരകവുമതുപോലെ' എന്ന ഉള്ളൂര്‍ എസ് പരമേശ്വരയ്യരുടെ വരികളാണ് കെ ടി ജലീല്‍ ചൊല്ലിയത്

ഇബ്രാഹിംകുഞ്ഞിന്‍റെ അറസ്റ്റ്: കവിത ചൊല്ലി കെ ടി ജലീലിന്‍റെ പ്രതികരണം

മുന്‍മന്ത്രി ഇബ്രാഹിംകുഞ്ഞിന്‍റെ അറസ്റ്റില്‍ പ്രതികരണവുമായി മന്ത്രി കെ ടി ജലീല്‍. 'നമുക്ക് നാമേ പണിവത് നാകം നരകവുമതുപോലെ' എന്ന ഉള്ളൂര്‍ എസ് പരമേശ്വരയ്യരുടെ വരികളാണ് കെ ടി ജലീല്‍ ചൊല്ലിയത്. നമുക്ക് നമ്മള്‍ തന്നെയാണ് സ്വര്‍ഗവും നരകവും തീര്‍ക്കുന്നത് എന്നതാണ് ഈ വരികളുടെ അര്‍ഥം.

പാലാരിവട്ടം പാലം അഴിമതി കേസില്‍ ഇന്ന് രാവിലെയാണ് ഇബ്രാഹിംകുഞ്ഞിന്‍റെ അറസ്റ്റ് വിജിലന്‍സ് രേഖപ്പെടുത്തിയത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അറസ്റ്റ്. ആരോഗ്യസ്ഥിതി പരിഗണിച്ചായിരിക്കും ഇബ്രാഹിംകുഞ്ഞിനെ എപ്പോള്‍ കോടതിയില്‍ ഹാജരാക്കുമെന്ന് തീരുമാനിക്കുക.

അതേസമയം അറസ്റ്റ് രാഷ്ട്രീയപ്രേരിതമാണെന്ന് ലീഗ് നേതാക്കള്‍ പ്രതികരിച്ചു. അനവസരത്തിലുള്ള രാഷ്ട്രീയ പ്രേരിതമായ അറസ്റ്റ് എന്നാണ് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞത്. എല്‍ഡിഎഫ് കൺവീനർ നേരത്തെ പറഞ്ഞതിനനുസരിച്ചു ലിസ്റ്റ് ഇട്ട് അറസ്റ്റ് ചെയ്യുന്നു. അന്വേഷണം കഴിഞ്ഞു കുറേ കാലത്തിന് ശേഷമാണ് അറസ്റ്റ്. സർക്കാർ പ്രതിസന്ധിയിലായ ഘട്ടത്തിൽ ബാലൻസ് ചെയ്യാൻ വേണ്ടി നടത്തിയ നാടകമാണിതെന്നും കുഞ്ഞാലിക്കുട്ടി കുറ്റപ്പെടുത്തി.