LiveTV

Live

Kerala

ഗൾഫ് രാജ്യങ്ങളുടെ ആശങ്ക പരിഹരിക്കാൻ പ്രസ്താവനയുമായി യു.എസ് സ്റ്റേറ്റ് ഡിപാർട്ട്മെന്‍റ്

ആണവ കരാറിൽ കാതലായ മാറ്റം വരുത്താൻ ഇറാൻ തയാറാകാതെ അമേരിക്ക ഒപ്പുവെക്കുന്ന പ്രശ്നമില്ലെന്നാണ് വിശദീകരണം

ഗൾഫ് രാജ്യങ്ങളുടെ ആശങ്ക പരിഹരിക്കാൻ പ്രസ്താവനയുമായി യു.എസ് സ്റ്റേറ്റ് ഡിപാർട്ട്മെന്‍റ്

ഗൾഫ് രാജ്യങ്ങളുടെ ആശങ്ക പരിഹരിക്കാൻ പ്രസ്താവനയുമായി യു.എസ് സ്റ്റേറ്റ് ഡിപാർട്ട്മെന്‍റ്. ആണവ കരാറിൽ കാതലായ മാറ്റം വരുത്താൻ ഇറാൻ തയാറാകാതെ അമേരിക്ക ഒപ്പുവെക്കുന്ന പ്രശ്നമില്ലെന്നാണ് വിശദീകരണം. ബൈഡൻ പ്രസിഡന്‍റായി ചുമതല ഏൽക്കുന്നതോടെ 2015ലെ ആണവ കരാർ പുന:സ്ഥാപിക്കുമെന്നാണ് വാർത്തകൾ.

നിലവിലുള്ള രൂപത്തിൽ ഇറാൻ ആണവ കരാറിനെ റിപ്പബ്ലിക്കൻ, ഡമോക്രാറ്റ് പക്ഷങ്ങൾ പിന്തുണക്കില്ലെന്നാണ് യു.എസ് വിശദീകരണം. തെഹ്റാന്‍റെ ആണവ പദ്ധതിയും ബാലിസ്റ്റിക് മിസൈൽ പദ്ധതിയും മേഖലയുടെ സുരക്ഷക്ക് ഭീഷണി ഉയർത്തിയിരിക്കെ, പൊടുന്നനെയുള്ള നയംമാറ്റത്തിന് തയാറല്ലെന്നും ഗൾഫ് രാജ്യങ്ങളെ അമേരിക്ക അറിയിച്ചിട്ടുണ്ട്. യു.എസ് സ്റ്റേറ്റ് വകുപ്പിൽ ഇറാൻ, വെനിസ്വല ചുമതലയുള്ള ഉന്നത ഉദ്യോഗസ്ഥൻ ഏലിയറ്റ് അബ്രാംസ് ഇക്കാര്യം വിശദീകരിക്കുകയും ചെയ്തു.

യു.എ.ഇ വാർത്ത ഏജൻസിയായ വാമിനു നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം നയം വ്യക്തമാക്കിയത്. യു.എസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ ഡമോക്രാറ്റ് സ്ഥാനാർഥി ജോ ബൈഡൻ വിജയിച്ചിരിക്കെ, ഇറാനുമായുള്ള കരാർ അധികം വൈകാതെ പുന:സ്ഥാപിക്കുമെന്ന റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. ഇതിന് തടയിടാൻ യു.എസിനുമേൽ ശക്തമായ സമ്മർദമാണ് സൗദി ഉൾപ്പെടെ ഗൾഫ് രാജ്യങ്ങൾ ആരംഭിച്ചിരിക്കുന്നതും. ഗൾഫ് സൗഹൃദ രാജ്യങ്ങളുടെ വികാരം ഉൾക്കൊള്ളാതെ ഇറാൻ വിഷയത്തിൽ കടുത്ത തീരുമാനമൊന്നും ബൈഡൻ ഭരണവും സ്വീകരിക്കാൻ ഇടയില്ലെന്ന പ്രതീക്ഷയിൽ തന്നെയാണ് ജി.സി.സി നേതൃത്വവും