LiveTV

Live

Kerala

തോമസ് ഐസക് രാജി വെക്കണമെന്ന് പ്രതിപക്ഷം

സി.എ.ജി റിപ്പോര്‍ട്ട് ചോര്‍ത്തിയെടുത്ത് തോമസ് ഐസക് പരസ്യപ്പെടുത്തുകയായിരുന്നു. മസാലബോണ്ട് നിയമവിരുദ്ധമാണെന്ന് മനസ്സിലായി

തോമസ് ഐസക് രാജി വെക്കണമെന്ന് പ്രതിപക്ഷം

സി.എ.ജി റിപ്പോര്‍ട്ട് ചോര്‍ത്തി നല്‍കിയ ധനമന്ത്രി തോമസ് ഐസക് രാജി വെക്കണമെന്ന് പ്രതിപക്ഷം. പുറത്തുവന്നത് അന്തിമ റിപ്പോര്‍ട്ടാണെന്ന് ഇപ്പോള്‍ തെളിഞ്ഞെന്ന് വി.ഡി സതീശന്‍ പറഞ്ഞു. സി.എ.ജി റിപ്പോര്‍ട്ട് ചോര്‍ത്തിയെടുത്ത് തോമസ് ഐസക് പരസ്യപ്പെടുത്തുകയായിരുന്നു. മസാലബോണ്ട് നിയമവിരുദ്ധമാണെന്ന് മനസ്സിലായി. കിഫ്ബിയുടെ അടിസ്ഥാന മൂലധനം ജനങ്ങളുടെ നികുതിപ്പണമാണ്. സംസ്ഥാനത്തിന് വിദേശ ലേണെടുക്കാനുള്ള അധികാരമില്ലെന്ന് പ്രതിപക്ഷം നേരത്തേ പറഞ്ഞിരുന്നു. കിഫ്ബി ലോണ്‍ തിരിച്ചടക്കുന്നത് മുടങ്ങിയാല്‍ ബാധ്യത സര്‍ക്കാരിനാണെന്നും വി.ടി സതീശന്‍ പറഞ്ഞു.