LiveTV

Live

Kerala

കേരള കോൺഗ്രസ്സി(എം) ന്റെ 'രണ്ടില' മരവിപ്പിച്ചു

ഇരുവിഭാഗവും 'രണ്ടില' ചിഹ്നം തങ്ങൾക്ക് അനുവദിക്കണം എന്ന് അവകാശവാദം ഉന്നയിച്ചതിനെ തുടർന്നാണ് ചിഹ്നം മരവിപ്പിച്ചു കൊണ്ട് സംസ്ഥാന ഇലക്ഷൻ കമ്മീഷണർ വി.ഭാസ്‌ക്കരൻ ഉത്തരവ് പുറപ്പെടുവിച്ചത്

കേരള കോൺഗ്രസ്സി(എം) ന്റെ 'രണ്ടില'  മരവിപ്പിച്ചു

കേരള കോൺഗ്രസ്സ് (എം) ന്റെ ചിഹ്നമായ 'രണ്ടില' സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ മരവിപ്പിച്ചു. കേരള കോൺഗ്രസ്സ് (എം)-ലെ പി.ജെ.ജോസഫ് വിഭാഗവും ജോസ്.കെ.മാണി വിഭാഗവും 'രണ്ടില' ചിഹ്നം തങ്ങൾക്ക് അനുവദിക്കണം എന്ന് അവകാശവാദം ഉന്നയിച്ചതിനെ തുടർന്നാണ് ചിഹ്നം മരവിപ്പിച്ചു  കൊണ്ട് സംസ്ഥാന ഇലക്ഷൻ കമ്മീഷണർ വി.ഭാസ്‌ക്കരൻ ഉത്തരവ് പുറപ്പെടുവിച്ചത്.  

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുളള തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായി കേരള കോൺഗ്രസ്സ് (എം) പി.ജെ.ജോസഫ് വിഭാഗത്തിന്  'ചെണ്ട' യും, കേരള കോൺഗ്രസ്സ് (എം) ജോസ്.കെ.മാണി വിഭാഗത്തിന് 'ടേബിൾ ഫാനും' അതാത് വിഭാഗം ആവശ്യപ്പെട്ടതനുസരിച്ച് അവർക്ക് അനുവദിച്ചു.