LiveTV

Live

Kerala

വ്യവസായികളെ ആക്രമിച്ച് തട്ടിയെടുത്ത കാർ കണ്ടെത്തി

കോയമ്പത്തൂരിൽ നിന്നാണ് കാർ കണ്ടെത്തിയത്. അന്വേഷണ സംഘം തമിഴ്നാട്ടിലെത്തി കാർ ഏറ്റെടുത്തു

വ്യവസായികളെ ആക്രമിച്ച് തട്ടിയെടുത്ത കാർ കണ്ടെത്തി

പാലക്കാട് വ്യവസായികളെ ആക്രമിച്ച് തട്ടിയെടുത്ത കാർ കണ്ടെത്തി. കോയമ്പത്തൂരിൽ നിന്നാണ് കാർ കണ്ടെത്തിയത്. അന്വേഷണ സംഘം തമിഴ്നാട്ടിലെത്തി കാർ ഏറ്റെടുത്തു.

കഴിഞ്ഞ ദിവസാമാണ് പാലക്കാട് പുതുശ്ശേരി പൊലീസ്റ്റേഷന്‍ പരിധിയില്‍ കൊള്ളസംഘം യാത്രക്കാരെ ആക്രമിച്ച് കാറ് തട്ടിയെടുത്തത്. പൊലീസ് വേഷത്തിലെത്തിയവരാണ് വ്യാപാരിയെ കൊള്ളയടിച്ചത്. തിരുപ്പൂരില്‍ നിന്ന് മടങ്ങി വരുന്നതിനിടെയാണ് വ്യാപാരികളായ മുനീർ, നവനീത് എന്നിവർക്ക് നേരെ ആക്രമണം ഉണ്ടായത്.