LiveTV

Live

Kerala

40 വര്‍ഷം മുമ്പ് നടന്‍ ജയന്‍ മരിക്കാനിടയായ ഹെലിക്കോപ്റ്ററിന് പിന്നെ എന്തുപറ്റി?

പിന്നീട് ആ ഹെലിക്കോപ്റ്റര്‍ എവിടെയായിരുന്നു?

40 വര്‍ഷം മുമ്പ് നടന്‍ ജയന്‍ മരിക്കാനിടയായ ഹെലിക്കോപ്റ്ററിന് പിന്നെ എന്തുപറ്റി?

40 വര്‍ഷം മുമ്പ് 'കോളിളക്കം' എന്ന സിനിമാ ഷൂട്ടിങ്ങിനിടെ ഹെലിക്കോപ്റ്റര്‍ തകര്‍ന്നാണ് നടന്‍ ജയന്‍ മരിച്ചത്. എന്നാല്‍ പിന്നീട് ആ ഹെലിക്കോപ്റ്റര്‍ എവിടെയായിരുന്നു?. അത് 2010 വരെ എന്തായാലും ഓസ്ത്രേലിയയില്‍ പറക്കുന്നുണ്ടായിരുന്നുവെന്നാണ് ഇപ്പോള്‍ ഏവിയേഷന്‍ അനലിസ്റ്റും മാധ്യമപ്രവര്‍ത്തകനുമായ ജേക്കബ് കെ ഫിലിപ്പ് പറയുന്നത്. അദ്ദേഹത്തിന്‍റെ ഫേസ്ബുക്കിലൂടെ ആ ഹെലിക്കോപ്റ്ററിന്‍റെ 2010ലെ ചിത്രം ഉള്‍പ്പെടുത്തിയാണ് അദ്ദേഹം വിവരങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.

2010ൽ ഓസ്‌ത്രേലിയയിലെ ക്വീൻസ് ലാൻഡിൽ നടന്ന, ഫെസ്റ്റിവൽ ഓഫ് ഫ്‌ലൈറ്റ്, ദ് വിന്റേജ് എക്‌സ്പീരിയൻസ് എയർ ഷോയിൽ പങ്കെടുക്കാനെത്തിയപ്പോഴത്തെ ചിത്രമാണ് അദ്ദേഹം പങ്കുവെച്ചിരിക്കുന്നത്.

40 വര്‍ഷം മുമ്പ് നടന്‍ ജയന്‍ മരിക്കാനിടയായ ഹെലിക്കോപ്റ്ററിന് പിന്നെ എന്തുപറ്റി?

കോളിളക്കത്തിന്റെ ഷൂട്ടിങ്ങിന് വാടകയ്ക്ക് എടുക്കുമ്പോഴുണ്ടായിരുന്ന ഇന്ത്യൻ രജിസ്‌ട്രേഷൻ മാറ്റിയിട്ടുണ്ട്. 2010ൽ ഓസ്‌ത്രേലിയയിലെ 'എ.എം.ടി ഹെലികോപ്‌ടേഴ്‌സ്' എന്ന കമ്പനിയായിരുന്നു ഉടമസ്ഥർ.

കൃത്യം 40 കൊല്ലം മുമ്പ് ചെന്നൈയ്ക്കടുത്ത് ഷോളാവരത്ത് നടൻ ജയൻ മരിക്കാനിടയായ അപകടത്തിലുൾപ്പെട്ട ഹെലിക്കോപ്ടറിന് പിന്നീട്...

Posted by Jacob K Philip on Monday, November 16, 2020

എത്ര ആളുകളിലൂടെ കൈമറിഞ്ഞാണ് ഹെലിക്കോപ്റ്റര്‍ ഓസ്ത്രേലിയയില്‍ എത്തിയതെന്ന് വ്യക്തമല്ലെന്നും പെയിന്റും ഡിസൈനുമൊക്കെ മാറ്റി ഭംഗിയായി സൂക്ഷിച്ചിട്ടുണ്ടെന്നും അദ്ദേഹം എഴുതുന്നു.

ജേക്കബ് കെ ഫിലിപ്പിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്:

കൃത്യം 40 കൊല്ലം മുമ്പ് ചെന്നൈയ്ക്കടുത്ത് ഷോളാവരത്ത് നടൻ ജയൻ മരിക്കാനിടയായ അപകടത്തിലുൾപ്പെട്ട ഹെലിക്കോപ്ടറിന് പിന്നീട് എന്തു പറ്റി എന്ന ചെറിയൊരു അന്വേഷണത്തിന്റെ പരിസമാപ്തിയാണ് ഈ കുറിപ്പ്.

അമേരിക്കയിലെ ടെക്‌സസ് ആസ്ഥാനമായ ബെൽ ടെക്സ്റ്റ്‌റോൺ കമ്പനി 1969 ൽ നിർമിച്ച ഈ ഹെലികോപ്ടർ കുറഞ്ഞത്, 2010 വരെ ഓസ്‌ട്രേലിയയിൽ പറക്കുന്നുണ്ടായിരുന്നു.

2010 ൽ ഓസ്‌ട്രേലിയയിലെ ക്വീൻസ് ലാൻഡിൽ നടന്ന, ഫെസ്റ്റവൽ ഓഫ് ഫ്‌ലൈറ്റ്, ദ് വിന്റേജ് എക്‌സ്പീരിയൻസ് എയർഷോയിൽ പങ്കെടുക്കാനെത്തിയപ്പോഴത്തെ ചിത്രമാണ് ചുവടെ.

കോളിളക്കത്തിന്റെ ഷൂട്ടിങ്ങിന് വാടകയ്ക്ക് എടുക്കുമ്പോഴുണ്ടായിരുന്ന ഇന്ത്യൻ റജിസ്‌ട്രേഷൻ മാറ്റി ഓസ്‌ട്രേലിയയുടേതാക്കിയിട്ടുണ്ട്. 2010 ൽ ഓസ്‌ട്രേലിയയിലെ എഎംടി ഹെലികോപ്‌ടേഴ്‌സ് എന്ന കമ്പനിയായിരുന്നു ഉടമസ്ഥർ. അവർ വാങ്ങുന്നത് 2000 ജൂലൈ രണ്ടിന്.

ഷോളാവരത്തെ അപകടത്തിനു ശേഷം ഇതിന്റെ ഉടമസ്ഥർ ആർക്കോ വിറ്റിട്ടുണ്ടാവണം. അതിനുശേഷം എത്ര കൈമറിഞ്ഞാണ് ഓസ്‌ട്രേലയയിൽ എത്തിയതെന്നും വ്യക്തമല്ല. എന്തായാലും പെയിന്റും ഡിസൈനുമൊക്കെ മാറ്റി ഭംഗിയായി സൂക്ഷിച്ചിട്ടുണ്ട്.

പടങ്ങൾ- കോളിളക്കത്തിന്റെ ക്ലിപ്പിൽ നിന്നെടുത്ത സ്‌ക്രീൻ ഷോട്ടും, കോളിളക്കത്തിന്റെ പോസറ്ററും പിന്നെ എയർലൈനേഴ്‌സ് ഡോട്ട് നെറ്റിൽ നിന്ന് 2010 ലെ പടവും.