LiveTV

Live

Kerala

കോഴിക്കോട് കോവിഡ് രോഗിയെ പീഡിപ്പിക്കാന്‍ ശ്രമം; ആശുപത്രി ജീവനക്കാരനെ സസ്പെന്‍ഡ് ചെയ്തു

മലബാര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന രോഗിയെ ആശുപത്രി ജീവനക്കാരന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് പരാതി.

കോഴിക്കോട് കോവിഡ് രോഗിയെ പീഡിപ്പിക്കാന്‍ ശ്രമം; ആശുപത്രി ജീവനക്കാരനെ സസ്പെന്‍ഡ് ചെയ്തു

കോഴിക്കോട് മൊടക്കല്ലൂർ മലബാര്‍ മെഡിക്കല്‍ കോളജില്‍ കോവിഡ് രോഗിയായ യുവതിയെ ആശുപത്രി ജീവനക്കാരൻ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി. യുവതി പൊലീസിൽ വിളിച്ച് പരാതി പറഞ്ഞതോടെ ആരോപണ വിധേയനായ ജീവനക്കാരനെ ആശുപത്രി അധികൃതർ സസ്പെൻഡ് ചെയ്തു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

കഴിഞ്ഞ വ്യാഴാഴ്ചയാണ് യുവതി കോവിഡ് ചികിത്സയ്ക്കായി ആശുപത്രിയിലെത്തിയത്. ഇതിനുശേഷം ജീവനക്കാരൻ മൊബൈൽ നമ്പർ വാങ്ങി സന്ദേശങ്ങൾ അയച്ച് ശല്യപ്പെടുത്താൻ തുടങ്ങിയെന്ന് യുവതി പറയുന്നു. ഡോക്ടർമാരോട് പരാതി പറഞ്ഞിട്ടും നടപടിയുണ്ടായില്ല. തുടർന്ന് ഞായറാഴ്ച രാത്രി 11.45ഓടെ ഡോക്ടറെ കാണിക്കാനാണെന്ന് പറഞ്ഞ്, ആരോപണ വിധേയനായ ജീവനക്കാരൻ യുവതിയെ ലിഫ്റ്റിൽ കയറ്റി കൊണ്ടുപോയി ഉപദ്രവിക്കാൻ ശ്രമിച്ചു എന്നാണ് പരാതി.

യുവതി തന്നെയാണ് പൊലീസിൽ വിളിച്ച് പരാതി പറഞ്ഞത്. പിപിഇ കിറ്റ് ധരിച്ചെത്തിയ വനിതാ പൊലീസുകാർ യുവതിയുടെ മൊഴി രേഖപ്പെടുത്തി. സംഭവം വിവാദമായതോടെ ആശുപത്രി അധികൃതർ ജീവനക്കാരനെ സസ്പെൻഡ് ചെയ്തു. പ്രതിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് വിവിധ രാഷ്ട്രീയ പാർട്ടി പ്രവർത്തകർ ആശുപത്രിയിലേക്ക് മാർച്ച് നടത്തി. സിപിഎം, യൂത്ത് കോൺഗ്രസ്, ബിജെപി പ്രവർത്തകരാണ് പ്രതിഷേധിച്ചത്.