LiveTV

Live

Kerala

സംസ്ഥാനത്ത് ഇന്ന് 2710 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

19 പേര്‍ കോവിഡ് ബാധിച്ച് മരിച്ചു. 6567 പേര്‍ രോഗമുക്തി നേടി

സംസ്ഥാനത്ത് ഇന്ന് 2710 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 2710 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. 19 പേര്‍ കോവിഡ് ബാധിച്ച് മരിച്ചു. 6567 പേര്‍ രോഗമുക്തി നേടി. 2347 പേര്‍ക്ക് കോവിഡ് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. 269 ഉറവിടമറിയാത്ത കേസുകളുണ്ട്. 25,141 സാമ്പിളുകള്‍ പരിശോധിച്ചു. 39 ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഗോഗം സ്ഥിരീകരിച്ചു.

മലപ്പുറം 496, കോഴിക്കോട് 402, എറണാകുളം 279, തൃശൂര്‍ 228, ആലപ്പുഴ 226, തിരുവനന്തപുരം 204, കൊല്ലം 191, പാലക്കാട് 185, കോട്ടയം 165, കണ്ണൂര്‍ 110, ഇടുക്കി 83, കാസര്‍ഗോഡ് 64, പത്തനംതിട്ട 40, വയനാട് 37 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.