എം കെ മുനീറിനും കെ എം ഷാജിക്കുമെതിരെ ഇ.ഡിക്ക് പരാതി
ഐഎന്‍എല്‍ നേതാവ് എന്‍ കെ അബ്ദുല്‍ അസീസ് ആണ് പരാതി നല്‍കിയത്

ലീഗ് നേതാക്കളായ എം കെ മുനീറിനും കെ എം ഷാജിക്കുമെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് പരാതി. കോഴിക്കോട് മാലൂർകുന്നില്‍ ഒരു കോടിയില്‍ അധികം രൂപക്ക് സ്ഥലം വാങ്ങിയതില്‍ ക്രമക്കേടെന്നാണ് പരാതി.
37 ലക്ഷം രൂപ മാത്രമാണ് ആധാരത്തില്‍ കാണിച്ചതെന്ന് ഐഎന്‍എല്‍ നേതാവ് എന്‍ കെ അബ്ദുല്‍ അസീസ് നല്കിയ പരാതിയില്‍ പറയുന്നു. കച്ചവടത്തിലൂടെ ഇരുവരും കള്ളപ്പണം വെളുപ്പിച്ചെന്നും പരാതിയിൽ പരാമര്‍ശമുണ്ട്.
Next Story
Adjust Story Font
16