LiveTV

Live

Kerala

സർക്കാരിനെതിരെ മാധ്യമങ്ങൾ കള്ളപ്രചാരണം നടത്തുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

കേരളത്തിലെ പ്രധാന മാധ്യമത്തിലെ എഡിറ്റർ ഇൻ ചീഫ്, ദേശീയ മാധ്യമങ്ങളിൽ സർക്കാരിനെതിരെ ലേഖനം എഴുതി. കേന്ദ്ര ഭരണ കക്ഷിയുടെ വക്താവ് നയിക്കുന്ന സ്ഥാപനത്തിലെ എഡിറ്ററാണ് ലേഖനം എഴുതിയതെന്നും മുഖ്യമന്ത്രി

സർക്കാരിനെതിരെ മാധ്യമങ്ങൾ കള്ളപ്രചാരണം നടത്തുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

മാധ്യമങ്ങൾക്കെതിരെ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാരിനെതിരെ മാധ്യമങ്ങൾ കള്ളപ്രചാരണം നടത്തുന്നു. കേരളത്തിലെ പ്രധാന മാധ്യമത്തിലെ എഡിറ്റർ ഇൻ ചീഫ്, ദേശീയ മാധ്യമങ്ങളിൽ സർക്കാരിനെതിരെ ലേഖനം എഴുതി. കേന്ദ്ര ഭരണ കക്ഷിയുടെ വക്താവ് നയിക്കുന്ന സ്ഥാപനത്തിലെ എഡിറ്ററാണ് ഇത്തരത്തിൽ ലേഖനം എഴുതിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം കേന്ദ്ര ഏജൻസികള്‍ക്കെതിരായ ഇടത് മുന്നണിയുടെ പ്രതിഷേധ സമരം ഇന്ന് നടന്നു.

സർക്കാർ പദ്ധതികള്‍ കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് അട്ടിമറിക്കാന്‍ ബി.ജെ.പിയും കോണ്‍ഗ്രസും ശ്രമിക്കുന്നുവെന്നാണ് ഇടത് മുന്നണിയുടെ ആരോപണം. മുഖ്യമന്ത്രി അടക്കമുള്ള മന്ത്രിമാർ പരിപാടിയില്‍ പങ്കെടുക്കാന്‍ നേരത്തെ തീരുമാനിച്ചിരുന്നെങ്കിലും പിന്നീട് വേണ്ടെന്ന് വെക്കുകയായിരുന്നു. ലൈഫ് പദ്ധതിക്ക് പിന്നാലെ കെ. ഫോണ്‍, ഇ മൊബിലിറ്റി പദ്ധതികളിലേക്കുകൂടി കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം നീങ്ങിയതോടെയാണ് പ്രത്യക്ഷ സമരവുമായി മുന്നോട്ട് വരാന്‍ ഇടത് മുന്നണി തീരുമാനിച്ചത്.

കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച്‌ കേരളത്തിന്‍റെ അഭിമാന വികസന പദ്ധതികളെ അട്ടിമറിക്കാന്‍ നീക്കം നടത്തുന്നുവെന്നാണ് ഇടത് മുന്നണിയുടെ ആരോപണം. സര്‍ക്കാര്‍ പദ്ധതികളെ കുറിച്ചുള്ള ആരോപണങ്ങള്‍ സത്യവിരുദ്ധമാണെന്ന്‌ വ്യക്തമായിട്ടും കോണ്‍ഗ്രസും ബി.ജെ.പിയും ഒത്തുചേര്‍ന്ന്‌ നിരന്തരം പ്രചരണം അഴിച്ചുവിടുന്നു, ഇ.ഡി അടക്കമുള്ള ഏജന്‍സികള്‍ രാഷ്ട്രീയ ലക്ഷ്യത്തോടെ ഇതിന്‌ കൂട്ടുനില്‍ക്കുകയാണ് തുടങ്ങിയ കുറ്റപ്പെടുത്തലുകളും എല്‍.ഡി.എഫ് നടത്തുന്നുണ്ട്.