LiveTV

Live

Kerala

ഇ.ഡിക്ക് മുമ്പാകെ ഹാജരാകാന്‍ തയ്യാറാകുന്നില്ലെന്ന ആരോപണം നിഷേധിച്ച് കാര്‍ പാലസ് ഉടമ അബ്ദുള്‍ ലത്തീഫ്

ബിനീഷ് കോടിയേരിയുടെ ബിനാമി അല്ലെന്നും ഇ.ഡി അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും അബ്ദുള്‍ ലത്തീഫ് മീഡിയവണിനോട് പറ‍ഞ്ഞു

ഇ.ഡിക്ക് മുമ്പാകെ  ഹാജരാകാന്‍ തയ്യാറാകുന്നില്ലെന്ന ആരോപണം നിഷേധിച്ച് കാര്‍ പാലസ് ഉടമ അബ്ദുള്‍ ലത്തീഫ്

എന്‍ഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റിന് മുന്‍പാകെ ഹാജരാകാന്‍ തയ്യാറാകുന്നില്ലെന്ന ആരോപണം നിഷേധിച്ച് കാര്‍ പാലസ് ഉടമ അബ്ദുള്‍ ലത്തീഫ്. ബിനീഷ് കോടിയേരിയുടെ ബിനാമി അല്ലെന്നും ഇ.ഡി അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും അബ്ദുള്‍ ലത്തീഫ് മീഡിയവണിനോട് പറ‍ഞ്ഞു. ഇ.ഡിയുടെ ചോദ്യം ചെയ്യലിന് ഹാജരാകാതെ ഒഴിഞ്ഞ് മാറുന്നതായുള്ള ആരോപണം തെറ്റാണെന്നാണ് ബിനീഷ് കോടിയേരിയുടെ ബിനാമിയെന്ന് ഇഡി

കണ്ടെത്തിയ അബ്ദുള്‍ ലത്തീഫ് വിശദീകരിക്കുന്നത്. ബിനീഷിന്‍റെ ബിനാമിയല്ല താന്‍. വീട്ടിലെ റെയ്ഡിനിടെ ഇ.ഡി അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിരുന്നു. വീണ്ടും മൊഴി നല്‍കാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും അബ്ദുള്‍ ലത്തീഫ് പ്രതികരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ഹോട്ടലില്‍ ബിനീഷിനും തനിക്കും പത്ത് ശതമാനം വീതം പങ്കാളത്തിമുണ്ട്. എന്നാല്‍ ബിനീഷുമായി മറ്റു സാമ്പത്തിക ഇടപാടുകളില്ലെന്നാണ് അബ്ദുള്‍ ലത്തീഫിന്‍റെ വിശദീകരണം.