LiveTV

Live

Kerala

ഒരു രാത്രി ഇരുട്ടി വെളുത്തപ്പോള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ബി.ജെ.പിയായി

കൊല്ലം കോര്‍പ്പറേഷനിലെ താമരക്കുളം ഡിവിഷനിലാണ് കൈപ്പത്തിയില്‍ താമരവിരിഞ്ഞത്. കൈപ്പത്തി മായിച്ച് താമര വരയ്ക്കുന്ന തിരക്കിലാണ് അണികള്‍

ഒരു രാത്രി ഇരുട്ടി വെളുത്തപ്പോള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ബി.ജെ.പിയായി

കൊല്ലത്ത് ഒറ്റ രാത്രി ഇരുട്ടി വെളുത്തപ്പോള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ബിജെപിയായി. കൊല്ലം കോര്‍പ്പറേഷനിലെ താമരക്കുളം ഡിവിഷനിലാണ് കൈപ്പത്തിയില്‍ താമരവിരിഞ്ഞത്. കൈപ്പത്തി മായിച്ച് താമര വരയ്ക്കുന്ന തിരക്കിലാണ് അണികള്‍. കൊല്ലം കോര്‍പ്പറേഷനിലെ താമരക്കുളം ഡിവിഷനിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായിരുന്നു മെനിഞ്ഞാന്ന് വരെ ശ്രീജ ചന്ദ്രന്‍. ഇന്നലെ നേരം പുലര്‍ന്നപ്പോള്‍ ശ്രീജ ബിജിപി സ്ഥാനാര്‍ത്ഥിയായി. ഈ മാറ്റത്തിന് പിന്നില്‍ രസകരമായ കഥയുണ്ട്.

ശ്രീജ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി വോട്ടഭ്യര്‍ത്ഥിക്കാനിറങ്ങിയപ്പോള്‍ കൈപ്പത്തി ചിഹ്ന്നത്തില്‍ വേറെ രണ്ടുപേര്‍ നേരത്തെ വോട്ട് ചോദിച്ചെത്തിയെന്നായിരുന്നു വോട്ടര്‍മാരുടെ മറുപടി. കാര്യം തിരക്കിയപ്പോള്‍ നയന ഗംഗ, അനിത എന്നിങ്ങനെ രണ്ട് സ്ഥാനാര്‍ത്ഥികള്‍കൂടി കോണ്‍ഗ്രസിന് ഉണ്ടെന്നാണ് നേതാക്കളുടെ മറുപടി. സ്ഥാനാര്‍ത്ഥിയെ കിട്ടാതെ വട്ടം കറങ്ങി നടന്ന ബിജെപിക്കാര്‍ താമര ശ്രീജയ്ക്ക് നല്‍കി. അങ്ങനെ ശ്രീജ ബിജെപിയായി. ശ്രീജയ്ക്ക് വേണ്ടി കോണ്‍ഗ്രസ് എഴുതിയ ചുവരെഴുത്തിലെ കൈപ്പത്തി ഓടിനടന്ന് മായിച്ച് താമര വരയ്ക്കുകയാണ് ബി.ജെ.പിക്കാരിപ്പോള്‍