LiveTV

Live

Kerala

'ജീവകാരുണ്യവും കോടതി വ്യവഹാരങ്ങളും കൊണ്ട് മാത്രം കാര്യമില്ല, ഉവൈസി എന്ന ഒറ്റയാന് മുന്നില്‍ ലീഗിന് നോക്കിനില്‍ക്കേണ്ടി വന്നു'; രൂക്ഷ വിമര്‍ശനവുമായി മുസ്‍ലിം ലീഗ് മലപ്പുറം ജില്ലാ സെക്രട്ടറി

മുസ്‌ലിംലീഗ് രാഷ്ട്രീയം കൈകാര്യം ചെയ്യാതിരുന്നാൽ ജനങ്ങൾ പാർട്ടിയെ മറക്കുമെന്നും രാഷ്ട്രീയ പാർട്ടിയുടെ ഏറ്റവും വലിയ രാഷ്ട്രീയ പ്രവർത്തനം തെരഞ്ഞെടുപ്പിൽ മത്സരിക്കുക എന്നത് തന്നെയാണെന്നും അദ്ദേഹം പറഞ്ഞു

'ജീവകാരുണ്യവും കോടതി വ്യവഹാരങ്ങളും കൊണ്ട് മാത്രം  കാര്യമില്ല, ഉവൈസി എന്ന ഒറ്റയാന് മുന്നില്‍ ലീഗിന് നോക്കിനില്‍ക്കേണ്ടി വന്നു'; രൂക്ഷ വിമര്‍ശനവുമായി മുസ്‍ലിം ലീഗ് മലപ്പുറം ജില്ലാ സെക്രട്ടറി

മുസ്‍ലിം ലീഗ് ദേശീയ നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി മുസ്‍ലിം ലീഗ് മലപ്പുറം ജില്ലാ സെക്രട്ടറി നൗഷാദ് മണ്ണിശ്ശേരി. അസദുദ്ദീൻ ഉവൈസി എന്ന ഒറ്റയാന്‍ ഇന്ത്യൻ ഭരണഘടനാ അസംബ്ലിയിൽ ഒരു സമുദായത്തെ പ്രതിനിധീകരിച്ച് അവകാശങ്ങൾ നേടിയെടുക്കുമ്പോള്‍ മുസ്‍ലിം ലീഗ് പ്രസ്ഥാനത്തിന് നോക്കിനില്‍ക്കേണ്ടി വന്നുവെന്നും കേരളത്തിലെ മലബാറിനേക്കാൾ മുസ്‌ലിം ജനസംഖ്യയുള്ള ബീഹാറിലെ കിഷൻഗഞ്ച് പോലൊരു പ്രദേശത്ത് മുസ്‍ലിം ലീഗ് മല്‍സരിക്കേണ്ടിയിരുന്നല്ലേ എന്നും നൗഷാദ് മണ്ണിശ്ശേരി ചോദിച്ചു. സുപ്രഭാതം പത്രത്തില്‍ എഴുതിയ ' ന്യൂനപക്ഷ രാഷ്ട്രീയം പുതുവഴികള്‍ തേടുമ്പോള്‍' എന്ന ലേഖനത്തിലാണ് മുസ്‍ലിം ലീഗ് നേതൃത്വത്തിനെതിരെ അദ്ദേഹം ആഞ്ഞടിച്ചത്.

അസദുദ്ദീൻ ഉവൈസി ഫാസിസ്റ്റ് വിരുദ്ധ മുന്നണിയെ വഞ്ചിച്ചു എന്ന് എന്തർത്ഥത്തിലാണ് നാം പറയുന്നതെന്നും സ്വപ്രയത്നത്താൽ അഞ്ച് സീറ്റ് നേടിയ ഉവൈസിയുടെ സ്വാധീനം മനസ്സിലാക്കി കോൺഗ്രസും ആർ.ജെ.ഡിയും നേതൃത്വം നൽകുന്ന മുന്നണിയിൽ അവരെ കൂടി ഉൾപ്പെടുത്താന്‍ കഴിയാത്തതിന് ഉത്തരവാദി ആരാണെന്നും നൗഷാദ് മണ്ണിശ്ശേരി ലേഖനത്തില്‍ കുറ്റപ്പെടുത്തുന്നു.

മുസ്‌ലിംലീഗ് രാഷ്ട്രീയം കൈകാര്യം ചെയ്യാതിരുന്നാൽ ജനങ്ങൾ പാർട്ടിയെ മറക്കുമെന്നും രാഷ്ട്രീയ പാർട്ടിയുടെ ഏറ്റവും വലിയ രാഷ്ട്രീയ പ്രവർത്തനം തെരഞ്ഞെടുപ്പിൽ മത്സരിക്കുക എന്നത് തന്നെയാണെന്നും അദ്ദേഹം പറഞ്ഞു. ഉവൈസിയേക്കാൾ എത്രയോ ഇരട്ടി ശക്തിയിൽ പാർട്ടിയുണ്ടാക്കാനുള്ള വിഭവങ്ങൾ യു.പിയില്‍ മുസ്‍ലിം ലീഗിനുണ്ടെന്നും പക്ഷേ നമ്മുടെ അജണ്ട രാഷ്ട്രീയമായിരിക്കണം, അല്ലാതെ ജീവകാരുണ്യവും കോടതി വ്യവഹാരങ്ങളും മാത്രം കൈകാര്യം ചെയ്തതുകൊണ്ട് രാഷ്ട്രീയബോധം ഉണ്ടാക്കാൻ കഴിയില്ലെന്നും നൗഷാദ് മണ്ണിശ്ശേരി ലേഖനത്തില്‍ പറഞ്ഞു.

ഇന്നത്തെ സുപ്രഭാതം പത്രത്തിൽ വന്ന ലേഖനം: *ന്യൂനപക്ഷ രാഷ്ട്രീയം പുതുവഴികൾ തേടുമ്പോൾ* നൗഷാദ് മണ്ണിശ്ശേരി. ബിഹാറിൽ...

Posted by Noushad Mannisseri on Saturday, November 14, 2020