LiveTV

Live

Kerala

കൊല്ലത്ത് നിന്ന് കാണാതായ പെൺകുട്ടികൾ മൂവാറ്റുപുഴ ആറ്റിലേക്ക് ചാടിയതായി സംശയം

കൊല്ലം ചടയമംഗലത്ത് നിന്ന് കാണാതായ പെൺകുട്ടികൾ വൈക്കത്ത് മൂവാറ്റുപുഴ ആറ്റിലേക്ക് ചാടിയതായി സംശയം. സ്ഥലത്ത് ഫയർഫോഴ്സ് തെരച്ചിൽ തുടരുകയാണ്.

കൊല്ലത്ത് നിന്ന് കാണാതായ പെൺകുട്ടികൾ മൂവാറ്റുപുഴ ആറ്റിലേക്ക് ചാടിയതായി സംശയം

കൊല്ലം ചടയമംഗലത്ത് നിന്ന് കാണാതായ പെൺകുട്ടികൾ വൈക്കത്ത് മൂവാറ്റുപുഴ ആറ്റിലേക്ക് ചാടിയതായി സംശയം. സ്ഥലത്ത് ഫയർഫോഴ്സ് തെരച്ചിൽ തുടരുകയാണ്. ആറ്റിന്റെ തീരത്ത് നിന്നും കണ്ടെത്തിയ ചെരുപ്പുകൾ പെൺകുട്ടികളുടേതാണെന്ന് ബന്ധുക്കൾ സ്ഥിരീകരിച്ചു.

വൈക്കത്ത് മൂവാറ്റുപുഴ ആറ്റിലേക്ക് ഇന്നലെ രാത്രി ഏഴേമുക്കാലോടെയാണ് രണ്ട് പെൺകുട്ടികൾ ചാടുന്നത് നാട്ടുകാർ കണ്ടത്. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് സ്ഥലത്ത് എത്തിയ പൊലീസ് ചെരുപ്പുകൾ കണ്ടെടുത്തു. ഇത് രണ്ട് ദിവസം മുൻപ് കൊല്ലം ചടയമംഗലം സ്റ്റേഷൻ പരിധിയിൽ നിന്ന് കാണാതായ പെൺകുട്ടികളുടെതാണെന്ന് ബന്ധുക്കൾ തിരിച്ചറിയുകയും ചെയ്തു. പിന്നാലെ ഫയർ ഫോഴ്സും പൊലീസും സംയുക്തമായി ആറ്റിൽ തിരച്ചിൽ ആരംഭിച്ചു.

ഇന്നലെ രാത്രി ആരംഭിച്ച തെരച്ചിൽ ഇപ്പോഴും പുരോഗമിക്കുകയാണ്. കൊല്ലം അഞ്ചൽ ആയുർ സ്വദേശികളായ പെൺകുട്ടികളാണ് രണ്ട് ദിവസം മുൻപ് വീട് വിട്ട് ഇറങ്ങിയത്. കോളജിലേക്ക് പോയ പെൺകുട്ടികൾ പിന്നീട് തിരികെ എത്തിയില്ല. ബന്ധുക്കൽ നൽകിയ പരാതിയിൽ പ്രത്യേക സംഘത്തെ നിയോഗിച്ച് അന്വേഷണം നടത്തി വരവെയാണ് ആറ്റിലേക്ക് പെൺകുട്ടികൾ ചാടിയതായിട്ടുള്ള വിവരം വരുന്നത്.

Watch Video