LiveTV

Live

Kerala

കോവിഡ് വ്യാപനം കുറക്കുമോ റിവേഴ്സ് ക്വാറന്റയിൻ ?: പഠനത്തിനൊരുങ്ങി കേരളം

ഗൂഗിള്‍ ഫോം വഴി സര്‍വെ നടത്തിയാണ് ആളുകളില്‍ നിന്ന് വിവരങ്ങള്‍ തേടുന്നത്

കോവിഡ് വ്യാപനം കുറക്കുമോ റിവേഴ്സ് ക്വാറന്റയിൻ ?: പഠനത്തിനൊരുങ്ങി കേരളം

കോവിഡ് കാലത്ത് നാം കേട്ട പദമാണ് റിവേഴ്സ് ക്വാറന്‍റയിന്‍. പ്രായമായവര്‍ക്ക് കൊവിഡ് വന്നാല്‍ ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകും. ഇത് കണക്കിലെടുത്താണ് അറുപത് വയസിന് മുകളിലുള്ളവര്‍ വീട്ടില്‍ തന്നെ ക്വാറന്‍റയിനില്‍ കഴിയാന്‍ നിര്‍ദേശം നല്‍കിയിരുന്നത്.

മറ്റ് സംസ്ഥാനങ്ങളിലെ മരണനിരക്ക് അപേക്ഷിച്ച് കേരളത്തില്‍ മരണം കുറയാന്‍ കാരണം റിവേഴ്സ് ക്വാറന്‍റയിനാണെന്നാണ് വിലയിരുത്തല്‍. റിവേഴ്സ് ക്വാറന്‍റയിന്‍ കോവിഡ് പ്രതിരോധത്തില്‍ എത്ര പ്രാധാന്യമുണ്ട് എന്നറിയാന്‍ കേരളം ഒരു പഠനം നടത്തുകയാണ്. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ഡെപ്യൂട്ടി സൂപ്രണ്ടും കാസര്‍കോട് കോവിഡ് ആശുപത്രിയുടെ ചുമതലക്കാരനും മഹാരാഷ്ട്രയിലേക്ക് കോവിഡ് പ്രതിരോധത്തിനായി പോയ സംഘത്തലവനുമായ ഡോ. എസ് എസ് സന്തോഷ് കുമാറിന്‍റെ നേതൃത്വത്തിലാണ് പഠനം നടത്തുന്നത്.

ഗൂഗിള്‍ ഫോം വഴി സര്‍വെ നടത്തിയാണ് ആളുകളില്‍ നിന്ന് വിവരങ്ങള്‍ തേടുന്നത്. ചുരുങ്ങിയത് ആയിരം പേരെ പങ്കെടുപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. പ്രായം, സ്ഥലം, ഏതെങ്കിലും അസുഖങ്ങള്‍ക്ക് ചികിത്സ തേടുന്നുണ്ടോ, മരുന്ന് കഴിക്കുന്നുണ്ടോ തുടങ്ങിയ വിവരങ്ങളാണ് സര്‍വേയിലുള്ളത്.

സര്‍വേ ലിങ്ക്: https://docs.google.com/forms/d/e/1FAIpQLSeBhDNmDB7PCsvHhR6BjGofTiWV-bDK_PrwDpbz3J7mU-kgLw/viewform?vc=0&c=0&w=1&flr=0

പ്രായമായവര്‍ക്ക് പ്രത്യേക റൂം ഉണ്ടോ, കോവിഡ് കാലത്ത് ഏതെങ്കിലും ആശുപത്രിയില്‍ പോയിരുന്നോ എന്നിവയും സര്‍വേയിലൂടെ ആരായുന്നുണ്ട്.