LiveTV

Live

Kerala

സീറ്റ് വിഭജനം പൂര്‍ത്തിയായില്ല; കോഴിക്കോട് കോര്‍പ്പറേഷനിലും ജില്ലാ പഞ്ചായത്തിലും 'കുഴങ്ങി' കോണ്‍ഗ്രസ്

എല്‍.ഡി.എഫ് പ്രചാരണം ആരംഭിച്ചിട്ടും സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലേക്ക് പോലും കടക്കാന്‍ സാധിക്കാത്തത് യു.ഡി.എഫില്‍ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്

സീറ്റ് വിഭജനം പൂര്‍ത്തിയായില്ല; കോഴിക്കോട് കോര്‍പ്പറേഷനിലും ജില്ലാ പഞ്ചായത്തിലും 'കുഴങ്ങി' കോണ്‍ഗ്രസ്

കോഴിക്കോട് കോര്‍പ്പറേഷനിലും ജില്ലാ പഞ്ചായത്തിലും സീറ്റ് വിഭജനം പൂര്‍ത്തിയാക്കാന്‍ സാധിക്കാതെ യു.ഡി.എഫ് കുഴങ്ങുന്നു. ഘടകക്ഷികളുമായുള്ള സീറ്റ് ധാരണ പൂര്‍ത്തിയാക്കാന്‍ പോലും കോണ്‍ഗ്രസിന് ഇതു വരെ സാധിച്ചിട്ടില്ല. എല്‍.ഡി.എഫ് പ്രചാരണം ആരംഭിച്ചിട്ടും സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലേക്ക് പോലും കടക്കാന്‍ സാധിക്കാത്തത് യു.ഡി.എഫില്‍ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. എല്‍.ജെ.ഡിയും കേരളാ കോണ്‍ഗ്രസ് ജോസ് വിഭാഗവും മുന്നണി വിട്ടതോടെ ഒഴിവു വന്ന സീറ്റുകള്‍ സംബന്ധിച്ച തര്‍ക്കമാണ് ജില്ലാ പഞ്ചായത്തില്‍ യു.ഡി.എഫിന് വിലങ്ങുതടിയാകുന്നത്.

കഴിഞ്ഞ തവണ എല്‍.ജെ.ഡി മികച്ച വിജയം നേടിയ പയ്യോളി അങ്ങാടി ഡിവിഷന്‍ ഇക്കുറി കിട്ടണമെന്ന ഉറച്ച നിലപാടിലാണ് കോണ്‍ഗ്രസും മുസ്ലീം ലീഗും. പല വട്ടം ചര്‍ച്ച നടത്തിയിട്ടും തീരുമാനമാകാത്തതിനാല്‍ ഈ വിഷയം സംസ്ഥാന നേതൃത്വത്തിന് വിട്ടിരിക്കുകയാണ്. ബ്ലോക്ക് പഞ്ചായത്തികളിലും ഗ്രാമപഞ്ചായത്തുകളിലും ഇതേ തര്‍ക്കം നിലനില്‍ക്കുകയാണ്. തര്‍ക്കമില്ലാത്ത സീറ്റുകളില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയം സംബന്ധിച്ച ചര്‍ച്ചകള്‍ തുടങ്ങാന്‍ കോണ്‍ഗ്രസും ലീഗും തീരുമാനിച്ചു.

കോഴിക്കോട് കോര്‍പ്പറേഷനില്‍ കോണ്‍ഗ്രസും ലീഗും തമ്മില്‍ സീറ്റുകള്‍ സംബന്ധിച്ച ധാരണയായി. ഏതൊക്കെ സീറ്റുകള്‍ ആര്‍ക്കൊക്കെ എന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്. സി.എം.പിക്കു നല്‍കിയ സീറ്റുകള്‍ സംബന്ധിച്ചും തര്‍ക്കമുണ്ട്. വിജയ സാധ്യതയുള്ള സീറ്റ് വേണമെന്ന ആവശ്യത്തില്‍ ഉറച്ച് നില്‍ക്കുകയാണ് സി.എം.പി