LiveTV

Live

Kerala

'ഇടത് പക്ഷത്തിനൊപ്പം പത്ത് ഇരട്ടി ശക്തിയോടെ മഅ്ദനിക്കായി പോരാടും': പൂന്തുറ സിറാജ്

ഐ.എൻ.എൽ സംസ്ഥാന വൈസ് പ്രസിഡൻ്റ് കരീം പുതുപ്പാടിയാണ് പൂന്തുറ സിറാജിന് മെമ്പർഷിപ്പ് നൽകി പാർട്ടിയിൽ ചേർത്തത്.

'ഇടത് പക്ഷത്തിനൊപ്പം പത്ത് ഇരട്ടി ശക്തിയോടെ മഅ്ദനിക്കായി പോരാടും': പൂന്തുറ സിറാജ്

ഇടത് പക്ഷത്തിനൊപ്പം പത്ത് ഇരട്ടി ശക്തിയോടെ മഅ്ദനിക്കായി പോരാടുമെന്ന് പി.ഡി.പി വിട്ട് ഐ.എന്‍.എല്ലില്‍ ചേര്‍ന്ന മുന്‍ പി.ഡി.പി നേതാവ് പൂന്തുറ സിറാജ്. പി.ഡി.പി തന്നെ പുറത്താക്കിയ നടപടി സ്വീകരിക്കുന്നതായും പി.ഡി.പി വിട്ട് ഐ.എൻ.എല്ലിൽ ചേരുന്നത് ഇടത് പക്ഷ ജനാധിപത്യ മുന്നണിയെ ശക്തിപ്പെടുത്താൻ മാത്രമാണെന്നും പൂന്തുറ സിറാജ് വ്യക്തമാക്കി. ഐ.എൻ.എൽ സംസ്ഥാന വൈസ് പ്രസിഡൻ്റ് കരീം പുതുപ്പാടിയാണ് പൂന്തുറ സിറാജിന് മെമ്പർഷിപ്പ് നൽകി പാർട്ടിയിൽ ചേർത്തത്.

പൂന്തുറ സിറാജിനെ പി.ഡി.പിയില്‍ നിന്നും പുറത്താക്കി
Also Read

പൂന്തുറ സിറാജിനെ പി.ഡി.പിയില്‍ നിന്നും പുറത്താക്കി

ഐ.എൻ.എല്ലിൻ്റെ ഭാഗമാകാനും അതിലൂടെ ഇടതു പക്ഷ മുന്നണിയെ ശക്തിപ്പെടുത്താനും തീരുമാനിച്ചതായി പൂന്തുറ സിറാജ് പറഞ്ഞു. കോൺഗ്രസ് കാലഹരണപ്പെട്ട പാർട്ടിയാണന്ന് തെളിഞ്ഞ് കഴിഞ്ഞെന്നും അതിൻ്റെ തെളിവാണ് ബിഹാർ ഫലമെന്നും സിറാജ് പറഞ്ഞു. സംഘപരിവാർ ഒരു മതാതിഷ്ഠിത രാജ്യമാക്കി ഇന്ത്യയെ മാറ്റുകയാണ്. ഹിന്ദുത്വ ശക്തികൾ കരുത്താർജ്ജിക്കുന്ന കാഴ്ച്ചയാണ് എവിടെയും. ഇതിനെതിരെ പോരാടാൻ ഇടതു പക്ഷ ജനാധിപത്യ മുന്നണി ശക്തിപ്പെടണമെന്നും സേട്ട് സാഹിബിൻ്റെ ആശയങ്ങൾ പിന്തുടർന്നാണ് ഐ.എൻ.എല്ലിൽ ചേരുന്നതെന്നും പൂന്തുറ സിറാജ് വ്യക്തമാക്കി. മഅദനിക്ക് നീതി ലഭിയ്ക്കാൻ ഇടതുപക്ഷത്തിനോട് ചേർന്ന് നിന്ന് പ്രവർത്തിയ്ക്കുമെന്നും സിറാജ് കൂട്ടിചേർത്തു.

'ഒരു തൂവല്‍ നഷ്ടപ്പെട്ടു എന്ന് കരുതി ഒരു പക്ഷിയും പറക്കാതിരുന്നിട്ടില്ല' അബ്ദുന്നാസര്‍ മഅ്ദനി
Also Read

'ഒരു തൂവല്‍ നഷ്ടപ്പെട്ടു എന്ന് കരുതി ഒരു പക്ഷിയും പറക്കാതിരുന്നിട്ടില്ല' അബ്ദുന്നാസര്‍ മഅ്ദനി

പാർട്ടി മാറ്റത്തോടെ തിരുവനന്തപുരം മാണിക്കവിളാകം വാർഡിൽ നിന്ന് തിരുവനന്തപുരം കോർപ്പറേഷനിലേയ്ക്ക് ഐ.എൻ.എൽ സ്ഥാനാർത്ഥിയായി പൂന്തുറ സിറാജ് മത്സരിക്കും. നിലവിൽ പി.ഡി.പി ഒറ്റക്ക് മത്സരിക്കുന്ന ഈ ഡിവിഷൻ ഇടതുമുന്നണി ഐ.എൻ.എല്ലിന് നൽകിയതാണ്. നേരത്തേ കോർപറേഷനിലേക്ക് ജയിച്ചിട്ടുള്ള പൂന്തുറ സിറാജ് വഴി സീറ്റ് വിജയിക്കാമെന്ന എന്ന നിഗമനത്തിലാണ് ഐ.എൻ.എൽ പൂന്തുറ സിറാജിനെ സ്വാഗതം ചെയ്യുന്നത്.