LiveTV

Live

Kerala

നേതാവിന് സീറ്റ് കിട്ടിയില്ല; തിരുവനന്തപുരത്ത് സി.പി.ഐയിൽ കൂട്ട രാജി

നഗരസഭ പിടിപി നഗർ വാർഡിലെ സ്ഥാനാർഥി നിർണയമാണ് രാജിയിൽ കലാശിച്ചത്

നേതാവിന് സീറ്റ് കിട്ടിയില്ല; തിരുവനന്തപുരത്ത് സി.പി.ഐയിൽ കൂട്ട രാജി

നേതാവിന് സീറ്റ് കിട്ടിയില്ല തിരുവനന്തപുരത്ത് സി.പി.ഐയിൽ കൂട്ട രാജി. നഗരസഭ പിടിപി നഗർ വാർഡിലെ സ്ഥാനാർഥി നിർണയമാണ് രാജിയിൽ കലാശിച്ചത്. ബ്രാഞ്ച് സെക്രട്ടറി അടക്കം ആറ് പേരാണ് പാർട്ടി വിട്ടത്.

പി ടി പി നഗറിൽ സ്ഥാനാർത്ഥിയാകാൻ കഴിയാത്തതിനാണ് അറപ്പുറ ബ്രാഞ്ച് സെക്രട്ടറി ദിലീപ് കുമാർ സി.പി.ഐ വിട്ടത്. ഫേസ്ബുക്കിലടക്കം വിമർശനങ്ങൾ ഉന്നയിച്ചാണ് ദിലീപ് കുമാറിന്‍റെയും കൂട്ടാളികളുടെയും രാജി. ദിലീപ് കുമാറിന്‍റെ രാജി പ്രചാരണ പരിപാടികൾക്ക് കോട്ടമുണ്ടാക്കില്ലെന്നാണ് സ്ഥാനാർത്ഥിയായ ഹാപ്പികുമാറിന്‍റെ അവകാശവാദം. പ്രശ്ന പരിഹാരത്തിന് ശ്രമിക്കുന്നതായി സി.പി.ഐ ജില്ലാ നേതൃത്വം അറിയിച്ചു.