LiveTV

Live

Kerala

കെ.എം ഷാജിയെ ലീഗ് യോഗത്തിലേക്ക് വിളിച്ചുവരുത്തി വിശദീകരണം തേടി

കെ എം ഷാജി നൽകിയ വിശദീകരണം തൃപ്തികരമാണെന്ന് വ്യക്തമാക്കിയ ലീഗ് നേതാക്കൾ, എം.സി ഖമറുദീനെതിരെ നടപടി വേണ്ടെന്ന നിലപാടും ആവർത്തിച്ചു

കെ.എം ഷാജിയെ ലീഗ് യോഗത്തിലേക്ക് വിളിച്ചുവരുത്തി വിശദീകരണം തേടി

പ്ലസ് ടു അനുവദിക്കാന്‍ കോഴ നല്‍കിയെന്ന കേസില്‍ എന്‍ഫോഴ്സ്‍മെന്‍റ് ചോദ്യം ചെയ്ത കെ.എം ഷാജി എംഎല്‍എയെ മുസ്‍ലിം ലീഗ് ഉന്നതാധികാര സമിതി യോഗിത്തിലേക്ക് വിളിച്ചുവരുത്തി നേതൃത്വം വിശദീകരണം തേടി. ഷാജി നല്‍കിയ വിശദീകരണം തൃപ്തികരണമാണെന്ന് യോഗ ശേഷം നേതാക്കള്‍ അറിയിച്ചു. നേതാക്കൾക്കെതിരായ കേസുകളെ രാഷ്ട്രീയമായും നിയമപരമായും നേരിടാനാണ് ലീഗ് തീരുമാനം.

സർക്കാരിനും മന്ത്രിമാർക്കും എതിരെയുള്ള ആരോപണങ്ങളും ലീഗ് എം.എൽ.എമാർക്ക് എതിരെയുള്ള കേസുകളും തമ്മിൽ ആനയും ഉറുമ്പും തമ്മിലുള്ള വ്യത്യാസമുണ്ട്. കേസ് കണ്ടാൽ ഭയക്കുന്ന പാർട്ടിയല്ല ലീഗെന്നും സത്യം പൊതുജനത്തിനറിയാമെന്നും ഉന്നതാധികാര സമിതി യോഗത്തിന് ശേഷം നേതാക്കൾ വിശദീകരിച്ചു.

കെ എം ഷാജി നൽകിയ വിശദീകരണം തൃപ്തികരമാണെന്ന് വ്യക്തമാക്കിയ ലീഗ് നേതാക്കൾ, എം.സി ഖമറുദീനെതിരെ നടപടി വേണ്ടെന്ന നിലപാടും ആവർത്തിച്ചു. യുഡിഎഫ് നേതാക്കൾക്കെതിരെ രാഷ്ട്രീയ പ്രേരിതമായുള്ള കേസുകളെ രാഷ്ട്രീയമായും നിയമപരമായും നേരിടാനാണ് ഉന്നതാധികാര സമിതി യോഗ തീരുമാനം.

തദ്ദേശ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളും നിലവിലെ രാഷ്ട്രീയ സാഹചര്യവും പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതാധികാര സമിതി ചർച്ച ചെയ്തു. അതേസമയം മന്ത്രി കെ ടി ജലീലിന്റെ തനിക്കെതിരായ ഫേസ്ബുക് പോസ്റ്റിനോട് മറുപടിയില്ലെന്നായിരുന്നു കെ.എം ഷാജിയുടെ പ്രതികരണം.