LiveTV

Live

Kerala

കൊച്ചി കോർപ്പറേഷൻ കോൺഗ്രസ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു; സൗമിനി ജയിന് സീറ്റില്ല

64 സീറ്റുകളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ മത്സരിക്കും. ഘടകകക്ഷി സ്ഥാനാര്‍ഥികളെ ഇന്നും നാളെയുമായി പ്രഖ്യാപിക്കും.

കൊച്ചി കോർപ്പറേഷൻ കോൺഗ്രസ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു; സൗമിനി ജയിന് സീറ്റില്ല

കൊച്ചി കോര്‍പ്പറഷനിലേക്ക് യു.ഡി.എഫ് പാനലില്‍ മത്സരിക്കുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. 64 സീറ്റുകളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ മത്സരിക്കും. ഘടകകക്ഷി സ്ഥാനാര്‍ഥികളെ ഇന്നും നാളെയുമായി പ്രഖ്യാപിക്കും. നിലവില്‍ മേയറായിരുന്ന സൌമിനി ജെയിന് സീറ്റ് നല്‍കിയിട്ടില്ല.

കോണ്‍ഗ്രസ് മത്സരിക്കുന്ന 64 സീറ്റുകളില്‍ 48 പേര്‍ പുതുമുഖങ്ങളാണ്. നിലവില്‍ ഡെപ്യൂട്ടി മേയറായിരുന്ന കെ.ആര്‍ പ്രേംകുമാര്‍ തറേഭാഗം ഡിവിഷനില്‍ നിന്നും ജി.സി.ഡി.എ മുന്‍ ചെയര്‍മാന്‍ എന്‍. വേണുഗോപാല്‍ ഐലന്റ് നോര്‍ത്തില്‍ നിന്നും ജനവിധി തേടും. യു.ഡി.എഫ് ഭൂരിപക്ഷം നേടിയാല്‍ ഇവരില്‍ ഒരാളെയായിരിക്കും മേയര്‍ സ്ഥാനത്തേക്ക് പരിഗണിക്കുക. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടികയില്‍ 11 യുവാക്കളും ഇടം പിടിച്ചിട്ടുണ്ട്.

നിലവില്‍ കോര്‍പ്പറേഷന്‍ മേയറായിരുന്ന സൌമിന് ജെയിന് ഇത്തവണ സീറ്റ് നല്‍കിയിട്ടില്ല. ജില്ലയിലെ മുതിര്‍ന്ന നേതാക്കളുടെ അതൃപ്തിക്ക് പാത്രമയിരുന്ന സൌമിന് ജെയിന് ഇത്തവണ സീറ്റുണ്ടാകില്ലെന്ന് നേരത്തെ തന്നെ ഏറെക്കറെ ഉറപ്പായിരുന്നു. കഴിഞ്ഞ തവണ മുസ്‍ലിം ലീഗ് മത്സരിച്ചിരുന്ന ഏഴ് സീറ്റുകളില്‍ ഒരെണ്ണം കോണ്‍ഗ്രസ് ഏറ്റെടുത്തു. കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം 3 സീറ്റിലും ആര്‍.എസ്.പി ഒരു സീറ്റിലും മത്സരിക്കും.

ജില്ലാ പഞ്ചായത്തിലേക്ക് മത്സരിക്കുന്ന 18 സ്ഥാനാര്‍ഥികളെയും ഇന്നലെ പ്രഖ്യാപിച്ചു. ജില്ലാപഞ്ചായത്തിലെ 21 സീറ്റിലാണ് കോണ്‍ഗ്രസ് മത്സരിക്കുക. മുസ്‍ലിം ലീഗ് 2 സീറ്റിലും, കേരളകോണ്‍ഗ്രസ് ജോസഫ് വിഭാഗവും, ആര്‍എസ്പിയു ഓരോ സീറ്റുകളിലും മത്സരിക്കും.