LiveTV

Live

Kerala

സിപിഐയോട് മത്സരിക്കാൻ കേരള കോൺഗ്രസ് ആയിട്ടില്ല, രണ്ടാം കക്ഷി സിപിഐ തന്നെ: കാനം രാജേന്ദ്രന്‍

കോട്ടയം ജില്ലയിൽ കേരള കോൺഗ്രസ് ആണ് ഒന്നാമത്തെ കക്ഷി എന്ന വി എൻ വാസവന്റെ അഭിപ്രായത്തോട് യോജിപ്പില്ലെന്ന് കാനം രാജേന്ദ്രന്‍

സിപിഐയോട് മത്സരിക്കാൻ കേരള കോൺഗ്രസ് ആയിട്ടില്ല, രണ്ടാം കക്ഷി സിപിഐ തന്നെ: കാനം രാജേന്ദ്രന്‍

എൽഡിഎഫിലെ രണ്ടാം കക്ഷി സിപിഐ തന്നെയാണ് കാനം രാജേന്ദ്രൻ. കോട്ടയം ജില്ലയിൽ കേരള കോൺഗ്രസ് ആണ് ഒന്നാമത്തെ കക്ഷി എന്ന വി എൻ വാസവന്റെ അഭിപ്രായത്തോട് യോജിപ്പില്ല. സിപിഐയോട് മത്സരിക്കാൻ കേരള കോൺഗ്രസ് ആയിട്ടില്ല. ജോസ് പക്ഷത്തിന്‍റെ വരവോടെ എല്‍ഡിഎഫ് ശക്തിപ്പെടും, യുഡിഎഫ് ദുര്‍ബലമാകുമെന്നും കാനം രാജേന്ദ്രൻ പറഞ്ഞു.

സീറ്റ് വിഭജനത്തെ ചൊല്ലി കോട്ടയം എല്‍ഡിഎഫില്‍ പ്രതിസന്ധി നിലനിൽക്കെയാണ് കാനത്തിന്റെ പരാമർശം. ജോസ് വിഭാഗം 11 സീറ്റുകളാണ് ജില്ലാ പഞ്ചായത്തിലേക്ക് ആവശ്യപ്പെടുന്നത്. കഴിഞ്ഞ തവണ മത്സരിച്ച 5 സീറ്റുകളില്‍ ഒന്ന് മാത്രമേ വിട്ടുകൊടുക്കാനാകൂ എന്നാണ് സിപിഐയുടെ നിലപാട്.

സ്വർണക്കടത്ത് കേസിൽ സംസ്ഥാന സർക്കാരിനെ ചുറ്റിപ്പറ്റി മാത്രമാണ് അന്വേഷണം നടക്കുന്നതെന്നും കാനം രാജേന്ദ്രൻ കുറ്റപ്പെടുത്തി. സ്വർണം അയച്ചവരെയും വാങ്ങിയവരെയും കുറിച്ചുള്ള അന്വേഷണം മുരടിച്ചു. രാജ്യത്തെ വിമാനത്താവളങ്ങളിൽ നടക്കുന്ന സ്വർണക്കടത്തിന് ഉത്തരവാദിത്തം കേന്ദ്ര സർക്കാരിനും അവരുടെ ഏജൻസികൾക്കുമാണ്. സിപിഎമ്മിന്‍റെ സെക്രട്ടറിയാരെന്ന് തീരുമാനിക്കാന്‍ പൂര്‍ണ അധികാരം അവര്‍ക്കാണെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.