LiveTV

Live

Kerala

കൊല്ലത്ത് സി.പി.ഐയിൽ കൂട്ടരാജി

കൊല്ലത്ത് കേരള മഹിളാ സംഘം ജില്ലാ കമ്മിറ്റിയംഗം എ. സുമയടക്കം നിരവധി പേർ രാജിവെച്ചു

കൊല്ലത്ത് സി.പി.ഐയിൽ കൂട്ടരാജി

കൊല്ലത്ത് സി.പി.ഐയിൽ കൂട്ടരാജി. കേരള മഹിളാ സംഘം ജില്ലാ കമ്മിറ്റിയംഗം എ.സുമയടക്കം നിരവധി പേരാണ് രാജിവെച്ചത്. ജാതി തിരിച്ചുളള വിഭാഗീയത അംഗീകരിക്കാനാവില്ലെന്നും ജാതീയത പാർട്ടിയെ സർവനാശത്തിലേക്ക് നയിക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് രാജി. അതിനിടെ സി.പി.ഐ ജില്ലാ എക്സിക്യൂട്ടിവ് ഇന്നും ചേരുന്നുണ്ട്.

കേരള മഹിളാ സംഘം ജില്ലാ കമ്മിറ്റി അംഗവും മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റുമായ എ.സുമ അടക്കമുള്ളവരാണ് രാജി വച്ചിരിക്കുന്നത്. ജാതീയതയും വിഭാഗീയതയും അംഗീകരിക്കാനാകില്ലെന്ന് രാജി വച്ചവര്‍ കത്തില്‍ പറയുന്നു. രാജി കത്തുകള്‍ കൂട്ടത്തോടെ ജില്ലാ കമ്മിറ്റിക്ക് കൈമാറി. ശൂരനാട് നിന്നുള്ള ലോക്കല്‍ കമ്മിറ്റി അംഗങ്ങളും രാജി വച്ചവരുടെ കൂട്ടത്തിലുണ്ട്. വിഭാഗീയ മൂര്‍ച്ഛിച്ചിരിക്കെയാണ് പ്രാദേശിക നേതാക്കളുടെ രാജി.

ഇന്നലെ ചേര്‍ന്ന ജില്ലാ കൌണ്‍സിലില്‍ സംസ്ഥാന നേതൃത്വത്തിന് എതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു. പി.എസ് സുപാല്‍ എക്സ് എം.എല്‍.എയെ സസ്പെന്‍ഡ് ചെയ്തതിനെ ഭൂരിഭാഗം ജില്ലാ കൌണ്‍സില്‍ അംഗങ്ങളും വിമര്‍ശിച്ചു. ജില്ലാ നേതാക്കളെ സംസ്ഥാന നേതൃത്വം വെട്ടി നിരത്തുന്നുവെന്ന പരാതിയാണ് ഉള്ളത്. കൊല്ലം ജില്ലാ പഞ്ചായത്തിലേക്കും കോര്‍പ്പറേഷനിലേക്കും സ്ഥാനാര്‍ഥി നിര്‍ണയം നടത്താന്‍ ഇന്നലെ സാധിച്ചിരുന്നില്ല. ഇന്ന് വീണ്ടും ജില്ലാ എക്സിക്യൂട്ടീവ് വിളിച്ചു ചേര്‍ത്തിട്ടുണ്ട്.