LiveTV

Live

Kerala

സി.പി.എം പുറത്താക്കിയ സ്ത്രീയെ പണം വാങ്ങി സ്ഥാനാർത്ഥിയാക്കി: ഡി.സി.സിക്കെതിരെ പേമെന്‍റ് സീറ്റ് ആരോപണം

ആരോപണം ഉന്നയിച്ചത് മഹിളാ കോൺഗ്രസ് ജില്ലാ ട്രഷറർ ലീലാമ്മ ഐസക്ക്. 2010 ൽ ലീലാമ്മ ഐസക്ക് നന്ദൻ കോട് വാർഡിൽ ഷീലാ രമണിയെ പരാജയപ്പെടുത്തിയിരുന്നു

സി.പി.എം പുറത്താക്കിയ സ്ത്രീയെ പണം വാങ്ങി സ്ഥാനാർത്ഥിയാക്കി: ഡി.സി.സിക്കെതിരെ പേമെന്‍റ് സീറ്റ് ആരോപണം

തിരുവനന്തപുരം ഡിസിസിക്കെതിരെ പേമെന്‍റ് സീറ്റ് ആരോപണം. മഹിളാ കോൺഗ്രസ് ജില്ലാ ട്രഷറർ ലീലാമ്മ ഐസക്കാണ് ആരോപണവുമായി രംഗത്തെത്തിയത്. വിഭാഗീയതയെ തുടർന്ന് സി.പി.എം പുറത്താക്കിയ സ്ത്രീക്ക് മത്സരിക്കാൻ വേണ്ടി ഡി.സി.സി നേതാക്കൾ പണം കൈപ്പറ്റിയെന്ന് ലീലാമ്മ ഐസക്ക് മീഡിയവണ്ണിനോട് പറഞ്ഞു.