LiveTV

Live

Kerala

ശോഭ പാർട്ടി വിടില്ല; തദ്ദേശ തെരഞ്ഞെടുപ്പില്‍ ശോഭ സുരേന്ദ്രന്‍‌ മുന്നില്‍ നിന്ന് നയിക്കുമെന്ന് കെ. സുരേന്ദ്രന്‍

ബി.ജെ.പിയിലെ ഗ്രൂപ്പ് പോരില്‍ അനുനയ നീക്കങ്ങള്‍ സജീവം; വിഭാഗീയത മാധ്യമ സൃഷ്ടിയെന്നും ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍

ശോഭ പാർട്ടി വിടില്ല; തദ്ദേശ തെരഞ്ഞെടുപ്പില്‍ ശോഭ സുരേന്ദ്രന്‍‌ മുന്നില്‍ നിന്ന് നയിക്കുമെന്ന് കെ. സുരേന്ദ്രന്‍

ബിജെപി സംസ്ഥാന നേതൃത്വത്തിലെ തർക്കത്തിൽ ശോഭ സുരേന്ദ്രനെ അനുനയിപ്പിക്കാൻ സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. തദ്ദേശ തെരഞ്ഞെടുപ്പിൽ ശോഭ സുരേന്ദ്രൻ മുന്നിൽ നിന്ന് നയിക്കുമെന്ന് കെ. സുരേന്ദ്രൻ മീഡിയവണിനോട് പറഞ്ഞു. ശോഭ പാർട്ടിയുടെ മുതിർന്ന നേതാവാണ്. അവർ എങ്ങോട്ടും പോകില്ല പാർട്ടിയിൽ ഉറച്ച് നിൽക്കും. ബിജെപി ഒരു കുടുംബമാണ്പാർട്ടിയിൽ വിഭാഗീയത ഉണ്ടെന്നുള്ളത് മാധ്യമ സൃഷ്ടിയാണെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

ഭാരവാഹിയാകാൻ യോഗ്യരായ നിരവധിപേർ പാർട്ടിയിലുണ്ട്. സംസ്ഥാനത്ത് ഇരു മുന്നണിയെയും വരുന്ന തെരഞ്ഞെടുപ്പുകളിൽ ജനം പ്രഹരിക്കുംസർക്കാർ വിരുദ്ധ വികാരം കണ്ട് യു.ഡി.എഫ് പനിക്കണ്ട. രമേശ് ചെന്നിത്തലയേക്കാൾ ജനങ്ങൾക്ക് വിശ്വാസം ബിജെപിയെ ആണെന്നും സുരേന്ദ്രന്‍ പറഞ്ഞു.