LiveTV

Live

Kerala

''ഒരു തെറ്റിന് രണ്ട് തരം ശിക്ഷ വേണ്ട'' കൊല്ലം ജില്ലാ കൗണ്‍സിലില്‍ തര്‍ക്കം

സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പങ്കെടുത്ത പരിപാടിയിലാണ് തര്‍ക്കമുണ്ടായത്

''ഒരു തെറ്റിന് രണ്ട് തരം ശിക്ഷ വേണ്ട'' കൊല്ലം ജില്ലാ കൗണ്‍സിലില്‍ തര്‍ക്കം

പി.എസ് സുപാലിന്‍റെ സസ്പെന്‍ഷനുമായി ബന്ധപ്പെട്ട് സി.പി.ഐ കൊല്ലം കൌണ്‍സിലില്‍ തര്‍ക്കം. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പങ്കെടുത്ത പരിപാടിയിലാണ് തര്‍ക്കമുണ്ടായത്. സുപാലിന്‍റെ സസ്പെന്‍ഷന്‍ ധാര്‍മികമായി അംഗീകരിക്കില്ലെന്ന് ജില്ലാ നേതാക്കള്‍ പറഞ്ഞു. ഒരു തെറ്റിന് രണ്ട് തരം ശിക്ഷ വേണ്ട. പാര്‍ട്ടി തീരുമാനമായതിനാലാണ് കൂടുതല്‍ പ്രതികരിക്കാത്തത്. തര്‍ക്കത്തെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് ചര്‍ച്ച ചെയ്യാതെ ജില്ലാ കൌണ്‍സില്‍ പിരിഞ്ഞു. ജില്ലാ എക്സിക്യുട്ടീവ് നാളെ വീണ്ടും ചേരും. പാര്‍ട്ടി യോഗത്തില്‍ പോര്‍വിളി നടത്തിയതിനാണ് സുപാലിനെ സസ്പെന്‍റ് ചെയ്തത്.