LiveTV

Live

Kerala

ശോഭ സുരേന്ദ്രനെ അനുനയിപ്പിക്കാനൊരുങ്ങി കെ.സുരേന്ദ്രൻ

തദ്ദേശ തെരഞ്ഞെടുപ്പിൽ ശോഭ സുരേന്ദ്രൻ മുന്നിൽ നിന്ന് നയിക്കുമെന്ന് കെ. സുരേന്ദ്രൻ മീഡിയവണിനോട് പറഞ്ഞു

ശോഭ സുരേന്ദ്രനെ അനുനയിപ്പിക്കാനൊരുങ്ങി  കെ.സുരേന്ദ്രൻ

ബി.ജെ.പി സംസ്ഥാന നേതൃത്വത്തിലെ തർക്കത്തിൽ ശോഭ സുരേന്ദ്രനെ അനുനയിപ്പിക്കാൻ സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. തദ്ദേശ തെരഞ്ഞെടുപ്പിൽ ശോഭ സുരേന്ദ്രൻ മുന്നിൽ നിന്ന് നയിക്കുമെന്ന് കെ. സുരേന്ദ്രൻ മീഡിയവണിനോട് പറഞ്ഞു. ശോഭ പാർട്ടിയുടെ മുതിർന്ന നേതാവാണ്. അവർ എങ്ങോട്ടും പോകില്ല ,പാർട്ടിയിൽ ഉറച്ച് നിൽക്കും. ബി.ജെ.പിയിൽ വിഭാഗീയത ഉണ്ടെന്നുള്ളത് മാധ്യമ സൃഷ്ടിയാണെന്നും സുരേന്ദ്രൻ പറഞ്ഞു. ബി.ജെ.പിയുടെ കേന്ദ്ര സംസ്ഥാന പുനസംഘടനയിൽ ഇടഞ്ഞ് നിന്ന ശോഭ സുരേന്ദ്രന്‍റെ കാര്യത്തിൽ പരസ്യ പ്രതികരണം നത്താതിരുന്ന സംസ്ഥാന അധ്യക്ഷൻ ഇപ്പോൾ അനുനയനീക്കത്തിനുള്ള ശ്രമത്തിലാണ്.

ഇതാണ് ഇക്കാര്യത്തിലുള്ള കെ.സുരേന്ദ്രന്‍റെ ആദ്യ പ്രതികരണം സൂചിപ്പിക്കുന്നത്. പാർട്ടിയിലെ വിഭാഗീയ പ്രശ്നങ്ങൾ സംസ്ഥാനത്ത് തന്നെ പരിഹരിക്കണമെന്ന ദേശീയ നേതൃത്വത്തിന്‍റെ നിർദ്ദേശത്തെ തുടർന്നാണ് പ്രശ്നങ്ങൾ തീർക്കാൻ ശ്രമിക്കുന്നത്. എന്നാൽ ബി.ജെ.പി.യിലെ വിഭാഗീയ പ്രശ്നങ്ങൾക്ക് പഴി മുഴുവൻ മാധ്യമങ്ങൾക്കുമേൽ ചാർത്തുകയാണ്. സംസ്ഥാനത്ത് യു.ഡി.എഫിനെയും എൽ.ഡി.എഫിനെയും വരുന്ന തെരഞ്ഞെടുപ്പുകളിൽ ജനം പ്രഹരിക്കുമെന്ന് പറഞ്ഞ സുരേന്ദ്രൻ പ്രതിപക്ഷത്തെ പരിഹസിച്ചു.