LiveTV

Live

Kerala

കോഴിക്കോട് കോർപ്പറേഷനിലേക്കും തനിച്ച് മത്സരിക്കാനൊരുങ്ങി ജെ.ഡി.എസ്

ഇന്ന് ചേർന്ന ഇടതു മുന്നണി യോഗത്തിലും പരിഗണന നൽകാത്തതിൽ പ്രതിഷേധിച്ചാണ് തീരുമാനം

കോഴിക്കോട് കോർപ്പറേഷനിലേക്കും തനിച്ച് മത്സരിക്കാനൊരുങ്ങി ജെ.ഡി.എസ്

കോഴിക്കോട് ജില്ലാ പഞ്ചായത്തിന് പുറമെ കോർപ്പറേഷനിലേക്കും തനിച്ച് മത്സരിക്കാൻ ജെ.ഡി.എസ് തീരുമാനം. ഇന്ന് ചേർന്ന ഇടതു മുന്നണി യോഗത്തിലും പരിഗണന നൽകാത്തതിൽ പ്രതിഷേധിച്ചാണ് തീരുമാനം.

ജില്ല പഞ്ചായത്തിൽ ഏഴ് സീറ്റിൽ തനിച്ച് മത്സരിക്കാൻ ജനതാദൾ എസ്. ജില്ല നേതൃത്വം തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കോർപ്പറേഷനിൽ നാല് സീറ്റിൽ മത്സരിക്കാനുള്ള തീരുമാനം. മറ്റു പഞ്ചായത്തുകളിലാകട്ടെ ജെ.ഡി.എസ് നേതാക്കൻമാരേട് പോലും സ്വതന്ത്രരായി മത്സരിക്കാനാണ് ആവശ്യപ്പെടുന്നതെന്നും ജെ.ഡി.എസ് ഭാരവാഹികൾ പറഞ്ഞു.