ബാലഭാസ്കറിന്റെ മരണം: കലാഭവൻ സോബിയുടെ മൊഴി തെറ്റെന്ന് നുണപരിശോധനാ ഫലം
ബാലഭാസ്ക്കറിന്റെ മരണത്തിൽ സ്വർണക്കടത്ത് സംഘത്തിന്റെ പങ്ക് പരിശോധിച്ച് സിബിഐ. ബാലഭാസ്കർ മരിക്കുന്നതിനുമുമ്പ് വിഷ്ണു സോമസുന്ദരം സ്വർണക്കടത്ത് തുടങ്ങിയിരുന്നുവെന്ന് സി.ബി.ഐ കണ്ടെത്തൽ.

ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട്നാല് പേരുടെയും നുണ പരിശോധന റിപ്പോർട്ടുകൾ സി.ബി.ഐക്ക് ലഭിച്ചു. നുണ പരിശോധനയിൽ നിർണായക വിവരങ്ങൾ ലഭിച്ചെന്ന് സിബിഐ. അപകടസ്ഥലത്ത് സ്വർണക്കടത്തു കേസിലെ പ്രതി റൂബിൻ തോമസ് ഉണ്ടായിരുന്നെന്ന കലാഭവൻ സോബിയുടെ മൊഴി തെറ്റെന്ന് നുണപരിശോധനാ ഫലം.
ബാലഭാസ്കർ മരിക്കുന്നതിനുമുമ്പ് വിഷ്ണു സോമസുന്ദരം സ്വർണക്കടത്ത് തുടങ്ങിയിരുന്നുവെന്ന് സി.ബി.ഐ കണ്ടെത്തൽ. വിഷ്ണു സോമസുന്ദരത്തിന്റെ സ്വർണക്കടത്ത് ഇടപാടുകളെ കുറിച്ച് ബാലഭാസ്കറിന് അറിവുണ്ടോ എന്ന് സി.ബി.ഐ പരിശോധിക്കുന്നുണ്ട്.
അതേസമയം കണ്ട കാര്യങ്ങളിൽ ഉറച്ച് താന്‍ നിൽക്കുന്നുവെന്നായിരുന്നു കലാഭവൻ സോബിയുടെ പ്രതികരണം. താൻ പറഞ്ഞത് കള്ളമാണെന്ന് സി.ബി.ഐ കോടതിയിൽ പറഞ്ഞാൽ നിയമനടപടി സ്വീകരിക്കും.അന്വേഷണം അട്ടിമിറിക്കാൻ സമ്മതിക്കില്ലെന്നും സോബി പറഞ്ഞു.