LiveTV

Live

Kerala

പാർട്ടിയിലെ തർക്കങ്ങളെക്കുറിച്ച് ഒരുപാട് കാര്യങ്ങള്‍ പറയാനുണ്ട്. വരും ദിവസങ്ങളില്‍ വിശദമായി സംസാരിക്കും; ശോഭ സുരേന്ദ്രന്‍

പിഎസ് ശ്രീധരന്‍പിള്ളയെ സന്ദർശിച്ചതിന് ശേഷമായിരുന്നു ശോഭ സുരേന്ദ്രന്റെ പ്രതികരണം

പാർട്ടിയിലെ തർക്കങ്ങളെക്കുറിച്ച് ഒരുപാട് കാര്യങ്ങള്‍ പറയാനുണ്ട്. വരും ദിവസങ്ങളില്‍ വിശദമായി സംസാരിക്കും; ശോഭ സുരേന്ദ്രന്‍

ബി.ജെ.പിയിലെ ഭിന്നത സംബന്ധിച്ച് പ്രതികരണവുമായി ശോഭാ സുരേന്ദ്രന്‍. പാർട്ടിയിലെ തർക്കങ്ങളെക്കുറിച്ച് മാധ്യമങ്ങളോട് ഒരുപാട് കാര്യങ്ങള്‍ പറയാനുണ്ട്. വരും ദിവസങ്ങളില്‍ വിശദമായി സംസാരിക്കുമെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു. മിസോറാം ഗവർണർ പിഎസ് ശ്രീധരന്‍പിള്ളയെ സന്ദർശിച്ചതിന് ശേഷമായിരുന്നു ശോഭ സുരേന്ദ്രന്റെ പ്രതികരണം.

അധികാരമോഹിയാണെങ്കിൽ ബി.ജെ.പിയിൽ പ്രവർത്തിക്കേണ്ട ആവശ്യമുണ്ടായിരുന്നില്ല. ബി.ജെ.പിക്ക്​ ഒരു മെമ്പർ പോലും ഇല്ലാതിരുന്ന സമയത്താണ്​ പാർട്ടിയിലെത്തിയതെന്നും ശോഭ സുരേന്ദ്രൻ ഓർമിപ്പിച്ചു.

ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനുമായി ശോഭ സുരേന്ദ്രന്​ അഭിപ്രായഭിന്നതകളുണ്ടെന്ന്​ റിപ്പോർട്ടുകളുണ്ടായിരുന്നു. പാർട്ടി പുനഃസംഘടനയിൽ അർഹമായ പ്രാതിനിധ്യം ലഭിച്ചില്ലെന്ന പരാതിയും അവർ ഉന്നയിച്ചിരുന്നു. വിഷയത്തില്‍ കേന്ദ്രനേതൃത്വത്തെ സമീപിച്ചിട്ടുമുണ്ട്. ഇതിന് പിന്നാലെ കേന്ദ്രനേതൃത്വം സുരേന്ദ്രനെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിരുന്നു.