LiveTV

Live

Kerala

ഇടത് സ്വതന്ത്ര എം.എല്‍.എ വി അബ്ദുറഹ്മാന്റെ വംശീയ പരാമര്‍ശം; പരാതിയുമായി ആദിവാസി സംഘടനകൾ

വി അബ്ദുറഹിമാൻ എം.എൽ.എ പ്രസ്താവന പിൻവലിച്ച് ആദിവാസി സമൂഹത്തോട് മാപ്പ് പറയണമെന്നും സത്യപ്രതിഞ്ജാ ലംഘനം നടത്തിയ എം.എൽ.എക്ക് എതിരെ നിയമ നടപടി സ്വീകരിക്കണമെന്നാണ് വിവിധ സംഘടനകളുടെ ആവശ്യം

ഇടത് സ്വതന്ത്ര എം.എല്‍.എ വി അബ്ദുറഹ്മാന്റെ വംശീയ പരാമര്‍ശം; പരാതിയുമായി ആദിവാസി സംഘടനകൾ

താനൂരില്‍ നിന്നുള്ള ഇടത് സ്വതന്ത്ര എം.എല്‍.എ വി അബ്ദുറഹ്മാന്റെ വംശീയ പരാമര്‍ശത്തിനെതിരെ പരാതിയുമായി ആദിവാസി സംഘടനകൾ. എം.എൽ.എക്ക് എതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് കേരള ആദിവാസി ഐക്യവേദി പെരിന്തൽമണ്ണ ഡി.വൈ.എസ്.പിക്ക് പരാതി നൽകി. എം.എൽ.എക്കെതിരെ പട്ടികജാതി പട്ടികവർഗ്ഗ പീഡന നിരോധന നിയമപ്രകാരം കേസ് എടുക്കണമെന്നാവശ്യപ്പെട്ടാണ് പരാതി.

ആദിവാസി ഗോത്ര വിഭാഗങ്ങളില്‍ നിന്ന് വന്നവര്‍ ആദിവാസികളെ പഠിപ്പിച്ചാല്‍ മതിയെന്നും ഞങ്ങളെ പഠിപ്പിക്കെണ്ടന്നുമായിരുന്നു താനൂര്‍ എം.എല്‍.എ വി അബ്ദുറഹ്മാന്റെ വംശീയ പരാമര്‍ശം. തിരൂർ എം.എൽ.എ സി മമ്മൂട്ടിക്കക്കെതിരായായിരുന്നു എം.എല്‍.എയുടെ പ്രതികരണം. സംഭവത്തിൽ വി അബ്ദുറഹിമാൻ എം.എൽ.എക്കെതിരെ സംസ്ഥാനത്ത് വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. വിഷയത്തിൽ കേരള ആദിവാസി ഐക്യവേദി പെരിന്തൽമണ്ണ ഡി.വൈ.എസ്.പിക്ക് പരാതി നൽകി. എം.എൽ.എക്കെതിരെ പട്ടികജാതി, പട്ടികവർഗ്ഗ പീഡന നിരോധന നിയമപ്രകാരം കേസ് എടുക്കണമെന്നാവശ്യപ്പെട്ടാണ് ആദിവാസി ഐക്യ വേദി പരാതി നൽകിയത്.

സംഭവത്തിൽ പ്രതിഷേധിച്ച് മലപ്പുറം ഓടക്കയം കുരിരീ ആദിവാസി കോളനിയിലെ ആദിവാസി സ്ത്രീയും കലക്ടർക്ക് പരാതി നൽകിയിരുന്നു. കോളനിയിൽ നിന്നും കാൽനടയായി കളക്ട്രേറ്റിലെത്തിയായിരുന്നു പരാതി നൽകിയത്. ദലിത് ലീഗിൻ്റെ നേതൃത്വത്തിൽ വയനാട് എസ്.പിക്കും ദേശീയ മനുഷ്യാവകാശ കമ്മീഷനും ദേശീയ പാട്ടികജാതി-വർഗ്ഗ കമ്മീഷനും പരാതി നൽകിയിട്ടുണ്ട്. വി അബ്ദുറഹിമാൻ എം.എൽ.എ പ്രസ്താവന പിൻവലിച്ച് ആദിവാസി സമൂഹത്തോട് മാപ്പ് പറയണമെന്നും സത്യപ്രതിഞ്ജാ ലംഘനം നടത്തിയ എം.എൽ.എക്ക് എതിരെ നിയമ നടപടി സ്വീകരിക്കണമെന്നാണ് വിവിധ സംഘടനകളുടെ ആവശ്യം.