LiveTV

Live

Kerala

അടിയൊക്കെ അന്ന്, ഇപ്പോള്‍ ഞങ്ങള്‍ ഫ്രണ്ട്സാ; വികാരനിര്‍ഭരമായി കോഴിക്കോട് കോർപ്പറേഷൻ കൗൺസിലിന്‍റെ അവസാന യോഗം

സർക്കാരിന്‍റെ പ്രത്യേക അനുമതി വാങ്ങി ചേർന്ന് യോഗത്തിൽ ഭരണപ്രതിപക്ഷങ്ങൾ മുൻകാല തർക്കങ്ങൾ മാറ്റിവെച്ച് ഒന്നിച്ചുനിന്നു

അടിയൊക്കെ അന്ന്, ഇപ്പോള്‍ ഞങ്ങള്‍ ഫ്രണ്ട്സാ; വികാരനിര്‍ഭരമായി കോഴിക്കോട് കോർപ്പറേഷൻ കൗൺസിലിന്‍റെ അവസാന യോഗം

ഏറെ വിവാദങ്ങൾക്കും നാടകീയരംഗങ്ങൾക്കും സാക്ഷിയായ കോഴിക്കോട് കോർപ്പറേഷൻ കൗൺസിലിന്‍റെ അവസാന യോഗം നടത്തിപ്പിരിഞ്ഞത് വികാരനിർഭരമായി. സർക്കാരിന്‍റെ പ്രത്യേക അനുമതി വാങ്ങി ചേർന്ന് യോഗത്തിൽ ഭരണപ്രതിപക്ഷങ്ങൾ മുൻകാല തർക്കങ്ങൾ മാറ്റിവെച്ച് ഒന്നിച്ചുനിന്നു.

സ്കൂളിൽ നിന്നോ കോളേജിൽ നിന്നോ പിരിഞ്ഞു പോകുന്നതിന്‍റെ വൈകാരിക അവസ്ഥയിലായിരുന്നു കോഴിക്കോട് കോർപറേഷനിലെ കൗൺസിലർമാർ. ഭരണ പ്രതിപക്ഷ വ്യത്യാസമില്ലാതെ സൗഹൃദം പുതുക്കിയും പൊതുപ്രവർത്തനത്തിന്‍റെ വഴികളിൽ കണ്ടുമുട്ടാമെന്ന ഉറപ്പു നൽകിയും അവർ പിരിഞ്ഞു. കോവിഡ് മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി കഴിഞ്ഞ കൗൺസിൽ നടത്തിയ നാടകീയ രംഗങ്ങൾ എല്ലാവരും മറന്നു കഴിഞ്ഞിരുന്നു.

സാമൂഹ്യ അകലം പാലിക്കേണ്ടതിനാൽ ടാഗോർ തിയറ്ററിൽ ആണ് അവസാന കൗൺസിൽ യോഗം നടന്നത്. മേയർ ഭവനിൽ എത്തി ഒരുമിച്ചുള്ള ഫോട്ടോ ഷൂട്ട് നടത്തിയാണ് 2015- 20 വർഷത്തെ കോർപ്പറേഷൻ കൗൺസിൽ അംഗങ്ങൾ പരസ്പരം പിരിഞ്ഞത്.