LiveTV

Live

Kerala

സ്വര്‍ണക്കടത്ത് മുഖ്യമന്ത്രിയുടെ ഓഫീസിന്‍റെ അറിവോടെയെന്ന് ഇഡി

മുഖ്യമന്ത്രിയുടെ രാജി ആവശ്യം ശക്തമാക്കി പ്രതിപക്ഷം രംഗത്ത്

സ്വര്‍ണക്കടത്ത് മുഖ്യമന്ത്രിയുടെ ഓഫീസിന്‍റെ അറിവോടെയെന്ന് ഇഡി

നയതന്ത്ര ബാഗേജ് വഴി സ്വർണം കടത്തിയത് ശിവശങ്കറിനും, മുഖ്യമന്ത്രിയുടെ ഓഫീസിലെ ആളുകള്‍ക്കും അറിയാമായിരുന്നുവെന്ന് ഇഡി കോടതിയെ അറിയിച്ചു. ഇക്കാര്യം സ്വപ്‍നയുടെ മൊഴിയിലുണ്ടെന്നും എൻഫോഴ്സ്‍മെന്റ് പറഞ്ഞു. ശിവശങ്കറിന് പിന്നാലെ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ കൂടി മൊഴി വന്നതോടെ സർക്കാർ അക്ഷരാർത്ഥിൽ കടുത്ത പ്രതിസന്ധിയിലായി. മുഖ്യമന്ത്രിയുടെ രാജിക്ക് വേണ്ടിയുള്ള ആവശ്യം പ്രതിപക്ഷം ശക്തമാക്കിയപ്പോൾ കേന്ദ്ര ഏജൻസികളുടെ രാഷ്ട്രിയ പകപോക്കല്ലെന്ന പതിവ് പ്രതിരോധമാണ് സർക്കാർ സ്വീകരിക്കുന്നത്.

സ്വർണ്ണക്കടത്തിൽ ശിവശങ്കറിനപ്പുറത്തേക്ക് മുഖ്യമന്ത്രിയുടെ ഓഫീസിനെ ബന്ധിപ്പിക്കുന്ന ഒന്നും തന്നെയുണ്ടാവില്ലെന്ന സർക്കാരിൻ്റെ ഉറച്ച വിശ്വാസത്തിന് ഇളക്കം തട്ടുന്നതാണ് എൻഫോസ്മെൻറ് ഡയറക്ടറേറ്റ് കോടതിയിൽ സമർപ്പിച്ച രേഖ. ശിവശങ്കറിനും സിഎംരവിന്ദ്രനും പിന്നാലെ മറ്റാരെയെങ്കിലും ഇഡി ലക്ഷ്യം വയ്ക്കുന്നുണ്ടോ എന്ന സംശയവും സർക്കാർ വൃത്തങ്ങൾക്കുണ്ട്. എന്നാൽ രാഷ്ട്രീയ നീക്കത്തിൻ്റെ ഭാഗമാണ് കേന്ദ്ര ഏജൻസികളുടെ ഇടപെടലുകളെന്ന പതിവ് പ്രതിരോധതന്ത്രം തന്നെയാണ് സർക്കാർ സ്വീകരിക്കുന്നത്.

സ്വർണ്ണക്കടത്ത് അന്വേഷിക്കുന്ന എൻ.ഐ.എക്ക് പോലും ഇത്രയും കാലം കിട്ടാത്ത തെളിവുകൾ ഉണ്ടെന്ന് പറഞ്ഞ് ഇഡി ഇപ്പോൾ രംഗത്ത് വരുന്നതിലും സർക്കാരിന് സംശയമുണ്ട്. മാത്രമല്ല പ്രതികൾ നൽകുന്ന മൊഴികൾ പുറത്ത് വിടുന്നതും സർക്കാരിനെ പ്രതിക്കൂട്ടിൽ നിർത്താനാണെന്നും വാദിക്കുന്നുണ്ട്. അതേ സമയം തെരഞ്ഞെടുപ്പ് സമയത്ത് വീണ് കിട്ടിയ അടുത്ത ആയുധം പരമാവധി ഉപയോഗപ്പെടുത്താണ് പ്രതിപക്ഷ തീരുമാനം.