LiveTV

Live

Kerala

ബംഗളൂരു ലഹരി മരുന്ന് കേസ്: ബിനീഷിൻ്റെ കസ്റ്റഡി ഇന്നവസാനിക്കും, എൻ.സി.ബി കസ്റ്റഡിയിൽ വാങ്ങിയേക്കും

ലഹരിമരുന്ന് ഇടപാടിൽ ബിനീഷിന്റെ പങ്ക് വ്യക്തമാക്കുന്ന തെളിവുകൾ ലഭിച്ച സാഹചര്യത്തിൽ, നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ ഇന്ന് കസ്റ്റഡി അപേക്ഷ നൽകിയേക്കും

ബംഗളൂരു ലഹരി മരുന്ന് കേസ്: 
ബിനീഷിൻ്റെ കസ്റ്റഡി ഇന്നവസാനിക്കും, എൻ.സി.ബി കസ്റ്റഡിയിൽ വാങ്ങിയേക്കും

ബംഗളൂരു ലഹരി മരുന്ന് ഇടപാടിലെ സാമ്പത്തിക ഇടപാട് കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റു ചെയ്ത ബിനീഷ് കോടിയേരിയുടെ കസ്റ്റഡി ഇന്നവസാനിക്കും. കസ്റ്റഡി നീട്ടി വാങ്ങാൻ ഇ.ഡി അപേക്ഷ നൽകില്ലെന്നാണ് സൂചന. 14 ദിവസം കസ്റ്റഡിയിൽ ചോദ്യം ചെയ്തതിനാലാണിത്.

എന്നാൽ, ലഹരിമരുന്ന് ഇടപാടിൽ ബിനീഷിന്റെ പങ്ക് വ്യക്തമാക്കുന്ന തെളിവുകൾ ലഭിച്ച സാഹചര്യത്തിൽ, നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ ഇന്ന് കസ്റ്റഡി അപേക്ഷ നൽകിയേക്കും. ബിനീഷിന്റെ ജാമ്യാപേക്ഷയും ഇന്ന് പരിഗണിയ്ക്കും. മുപ്പത്തി നാലാം അഡീഷണൽ സിറ്റി സിവിൽ ആൻഡ് സെഷൻസ് കോടതിയിലാണ് ജാമ്യാപേക്ഷയുള്ളത്. ബിനീഷിന്റെ രാഷ്ട്രീയ സ്വാധീനം ചൂണ്ടിക്കാട്ടിയും കള്ളപ്പണം വെളുപ്പിച്ചതിനു പുതുതായി ലഭിച്ച തെളിവുകൾ നിരത്തിയും ജാമ്യാപേക്ഷയെ ഇ.ഡി എതിർക്കാനും സാധ്യതയുണ്ട്. ഇ.ഡി നോട്ടിസ് നൽകിയിട്ടും ഹാജരാകാത്ത ബിനീഷിന്റെ സുഹൃത്തുക്കളായ അബ്ദുൾ ലത്തീഫിനെയും റഷീദിനെയും കസ്റ്റഡിയിൽ എടുക്കാനുള്ള നടപടികളും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആരംഭിച്ചിട്ടുണ്ട്.