LiveTV

Live

Kerala

''ഈ 'അതിവേഗ നീതി'യുടെ പേരാണ് ഹിന്ദുത്വ പ്രിവിലെജ്''- സിദ്ദീഖ് കാപ്പന്‍റെ ഭാര്യ റൈഹാന

ഇക്കഴിഞ്ഞ ഒക്ടോബര് 5ന് ഹാഥ്റസിൽ പീഡനത്തിനിരയായ ദലിത് പെൺകുട്ടിയുടെ വീട് സന്ദർശിക്കാൻ പോകുന്ന വഴിക്കാണ് യു.പി പോലീസ് സിദ്ധീഖ് കാപ്പനെ അറസ്റ്റ് ചെയ്തത്..

''ഈ 'അതിവേഗ നീതി'യുടെ പേരാണ് ഹിന്ദുത്വ പ്രിവിലെജ്''- സിദ്ദീഖ് കാപ്പന്‍റെ ഭാര്യ റൈഹാന

അർണാബ് ഗോസ്വാമിയുടെ ഹിന്ദുത്വ പ്രിവിലേജാണ് അതിവേഗത്തിലുള്ള ജാമ്യം ലഭ്യമാക്കിയതെന്ന് യു.പി പൊലീസ് അറസ്റ്റ് ചെയ്ത മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പന്റെ ഭാര്യ റൈഹാന സിദ്ദീഖ്. "സിദ്ദീഖ് കാപ്പനും ഒമർ ഖാലിദിനും സഞ്ജീവ് ഭട്ടിനും കശ്മീരിലെ മാധ്യമപ്രവർത്തകർക്കുമൊന്നും ലഭിക്കാത്ത ഈ 'അതിവേഗ നീതി' യുടെ പേരാണ് ഹിന്ദുത്വ പ്രിവിലേജ്" എന്നാണ് റൈഹാന ഫേസ്ബുക്കില്‍ കുറിച്ചത്.

അർണാബ് ഗോസ്വാമിക്ക് ജാമ്യം ! സിദ്ദിക്ക് കാപ്പനും ഒമർ ഖാലിദിനും സഞ്ജീവ് ഭട്ടിനും കശ്മീരിലെ മാധ്യമപ്രവർത്തകർക്കുമൊന്നും ലഭിക്കാത്ത ഈ 'അതിവേഗ നീതി 'യുടെ പേരാണ് ഹിന്ദുത്വ പ്രിവിലെജ് .

Posted by Raihana Siddique on Wednesday, November 11, 2020

ഇക്കഴിഞ്ഞ ഒക്ടോബര് 5ന് ഹാഥ്റസിൽ പീഡനത്തിനിരയായ ദലിത് പെൺകുട്ടിയുടെ വീട് സന്ദർശിക്കാൻ പോകുന്ന വഴിക്കാണ് യു.പി പൊലീസ് സിദ്ദീഖ് കാപ്പനെ അറസ്റ്റ് ചെയ്തത്.

അർണാബിന്റെ വാദം കേൾക്കുന്നതിനിടെ സിദ്ദീഖ് കാപ്പനെ ഓര്‍മിപ്പിച്ച് കപിൽ സിബൽ
Also Read

അർണാബിന്റെ വാദം കേൾക്കുന്നതിനിടെ സിദ്ദീഖ് കാപ്പനെ ഓര്‍മിപ്പിച്ച് കപിൽ സിബൽ

അർണാബ് ഗോസ്വാമിയുടെ ജാമ്യം സംബന്ധിച്ച വാദം കേൾക്കുന്നതിനിടെ മുംബൈ ഹൈക്കോടതിയിൽ സിദ്ദീഖ് കാപ്പന്റെ കേസിനോടുള്ള സമീപനത്തെക്കുറിച്ച്, അഭിഭാഷകൻ കപിൽ സിബലും പരാമർശിച്ചിരുന്നു.