LiveTV

Live

Kerala

ഒരു നാടിന്‍റെയാകെ അന്നം മുട്ടിച്ച വാഴക്കുല മോഷണം

സ്വന്തം ഭൂമിയില്ലാത്തവർ കടം വാങ്ങിയും സ്വർണ്ണം പണയപ്പെടുത്തിയും പാട്ടത്തിനെടുത്ത കൃഷിയിടങ്ങളിലാണ് കർഷകരുടെ അധ്വാനം. വിളവെടുപ്പിനു തയാറാകുന്നസമയത്ത്തന്നെയാണ് സാമൂഹ്യവിരുദ്ധർ കുലകൾ മുറിച്ചു മാറ്റുന്നത്

ഒരു നാടിന്‍റെയാകെ അന്നം മുട്ടിച്ച വാഴക്കുല മോഷണം

ഒരു പ്രദേശത്തെ കർഷകരുടെ ആകെ ഉപജീവന മാർഗ്ഗം മുട്ടിച്ച് തിരുവനന്തപുരം വിളപ്പിൻശാലയിൽ വാഴക്കുല മോഷണം. പൂവച്ചൽ ഗ്രാമപഞ്ചായത്തിലെ കരിയംകോട് വേണുവിന്‍റെ അറുപതോളം ഏത്തവാഴക്കുലയിൽ പകുതിയിലേറെയും കഴിഞ്ഞ ദിവസം മോഷ്ട്ടാക്കൾ കടത്തി. സ്വന്തം ഭൂമിയില്ലാത്തവർ കടം വാങ്ങിയും സ്വർണ്ണം പണയപ്പെടുത്തിയും പാട്ടത്തിനു എടുത്ത കൃഷിയിടങ്ങളിലാണ് കർഷകരുടെ അധ്വാനം.

വിളവെടുപ്പിനു തയാറാകുന്നസമയത്ത് തന്നെ സാമൂഹ്യ വിരുദ്ധർ എത്തി കുലകൾ മുറിച്ചു മാറ്റുകയാണ്. കാർഷിക വിളകൾ വിപണിയിലെത്തിച്ചു വിറ്റു കിട്ടുന്ന തുകയാണ് മലയോര മേഖലയിലെ ഒരു വിഭാഗം കർഷകർക്ക് ഇപ്പോഴും ഉപജീവനം കഴിക്കുന്നത്.

കഴിഞ്ഞ നാലുമാസത്തിനിടെ പ്രദേശത്തു ഇത് മൂന്നാം തവണയാണ് കുല മോഷണം നടക്കുന്നത്.പോലീസിൽ പരാതി നൽകാറുണ്ട് എങ്കിലും കാര്യമായ ഫലമില്ല. ഇത്തവണയും മോഷണ വിവരം വിളപ്പിൽശാല പോലീസിൽ അറിയിച്ചിട്ടുണ്ട്.ഇനിയെങ്കിലും കുല മോഷ്ട്ടാക്കളെ പിടികുടുമെന്ന പ്രതീക്ഷയിലാണ് കർഷകർ.