LiveTV

Live

Kerala

എം.സി കമറുദീൻ എം.എൽ.എ.യുടെ ജാമ്യഹരജി ഇന്ന് പരിഗണിക്കും

രണ്ട് ദിവസത്തെ കസ്റ്റഡി ആവശ്യപ്പെട്ടാണ് അപേക്ഷ നൽകിയത്. ഫാഷൻ ഗോൾഡ് എം.ഡി ടി.കെ പൂക്കോയത്തങ്ങൾ, മകൻ ഹിഷാം, ജ്വല്ലറി ജനറൽ മാനേജർ ടി.കെ സൈനുൽ ആബിദിൻ എന്നിവർക്കായി അന്വേഷണ സംഘം ലുക്ക്ഔട്ട് നോട്ടീസ് ഇറക്കി

എം.സി കമറുദീൻ എം.എൽ.എ.യുടെ ജാമ്യഹരജി ഇന്ന് പരിഗണിക്കും

കാഞ്ഞങ്ങാട് മജിസ്ട്രേറ്റ് കോടതിയാണ് അപേക്ഷ പരിഗണികുന്നത്. അന്വേഷണസംഘം നൽകിയ കസ്റ്റഡി അപേക്ഷയും ഇന്ന് കോടതി പരിഗണിക്കും. രണ്ട് ദിവസത്തെ കസ്റ്റഡി ആവശ്യപ്പെട്ടാണ് അപേക്ഷ നൽകിയത്. ഫാഷൻ ഗോൾഡ് എം.ഡി. ടി.കെ പൂക്കോയത്തങ്ങൾ, മകൻ ഹിഷാം, ജ്വല്ലറി ജനറൽ മാനേജർ ടി.കെ. സൈനുൽ ആബിദിൻ എന്നിവർക്കായി അന്വേഷണ സംഘം ലുക്ക്ഔട്ട് നോട്ടീസ് ഇറക്കി. ഫാഷൻ ഗോൾഡിൽ നിക്ഷേപിച്ച സ്വർണവും പണവും തിരികെ നൽകാതെ വഞ്ചിച്ചുവെന്ന പരാതിയിൽ ശനിയാഴ്ച രാവിലെ അറസ്റ്റിലായ എം.സി കമറുദ്ദീൻ എം.എൽ.എയുടെ ജാമ്യ അപേക്ഷ കോടതി ഇന്ന് പരിഗണിക്കും. അന്വേഷണ സംഘം നൽകിയ കസ്റ്റഡി അപേക്ഷയും ഇന്ന് കോടതിയുടെ മുന്നിലുണ്ട്. ചന്തേര പൊലീസ് രജിസ്റ്റർ ചെയ്ത മൂന്ന് കേസുകളിലാണ് എം.സി കമറുദ്ദീൻ എം.എൽഎയുടെ അറസ്റ്റ്. ഇന്ത്യൻ ശിക്ഷാനിയമത്തിലെ 420, 406, 409 വകുപ്പുകൾ ചുമത്താണ് അറസ്റ്റ് കൂടെ സാമ്പത്തിക കുറ്റ കൃത്യങ്ങൾക്കുള്ള പ്രത്യേക വകുപ്പുകളും ചുമത്തിയിട്ടുണ്ട്. അതേസമയം കേസിലെ ഒന്നാം പ്രതി ടി.കെ പൂക്കോയത്തങ്ങളെ അന്വേഷണ സംഘത്തിന് പിടികൂടാനായിട്ടില്ല. പുക്കോയ തങ്ങൾ, ഹിഷാം, ടി.കെ. സൈനുൽ ആബിദിൻ എന്നീ മൂന്ന് പേർക്കായി പ്രത്യേക അന്വേഷണ സംഘം ലൂക്കാട്ട് നോട്ടീസ് പുറത്തിറക്കി. എം.സി കമറുദ്ദീന്‍ കോടതി ജാമ്യം അനുവദിച്ചാൽ മറ്റ് കേസുകളിൽ അറസ്റ്റ് വേപ്പെടുത്താനാണ് അന്വേഷണ സംഘത്തിന്‍റെ നീക്കം. 77 കേസുകളാണ് എസ്.ഐ.ടി അന്വേഷിക്കുന്നത്.