LiveTV

Live

Kerala

ഷോര്‍ട്ട് സര്‍ക്യൂട്ടല്ലെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്; സെക്രട്ടറിയേറ്റ് തീപിടുത്തത്തില്‍ അട്ടിമറിസാധ്യത ബലപ്പെടുന്നു

ഫാന്‍ ഉരുകിയെങ്കിലും കാരണം വ്യക്തമല്ല. തീപിടുത്തം നടന്ന സ്ഥലത്തിന് സമീപം രണ്ട് മദ്യക്കുപ്പികള്‍ കണ്ടെത്തിയതിന് റിപ്പോര്‍ട്ടില്‍ സ്ഥിരീകരണമുണ്ട്

ഷോര്‍ട്ട് സര്‍ക്യൂട്ടല്ലെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്; സെക്രട്ടറിയേറ്റ് തീപിടുത്തത്തില്‍ അട്ടിമറിസാധ്യത ബലപ്പെടുന്നു

സെക്രട്ടറിയേറ്റ് തീപിടുത്തത്തില്‍ അട്ടിമറിസാധ്യത ബലപ്പെടുന്നു. തീപിടുത്തത്തിന്‍റെ കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടല്ലെന്ന് ഫോറന്‍സിക് സംഘത്തിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഫാന്‍ ഉരുകിയെങ്കിലും കാരണം വ്യക്തമല്ല. തീപിടുത്തം നടന്ന സ്ഥലത്തിന് സമീപം രണ്ട് മദ്യക്കുപ്പികള്‍ കണ്ടെത്തിയതിന് റിപ്പോര്‍ട്ടില്‍ സ്ഥിരീകരണമുണ്ട്. കണ്ടെത്തിയ മദ്യക്കുപ്പികള്‍ തീപിടുത്തത്തിന് കാരണമായോ എന്ന് കണ്ടെത്താനായില്ല. തീപിടുത്തത്തിന്‍റെ കാരണം വ്യക്തമാകാത്തതിനാല്‍ ഫോറന്‍സിക് സംഘം വീണ്ടും വിദഗ്ധ പരിശോധന നടത്തും.